Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅർണബിനെ ചോദ്യം ചെയ്ത...

അർണബിനെ ചോദ്യം ചെയ്ത പൊലീസുകാരിൽ ഒരാൾക്ക് കോവിഡ്​

text_fields
bookmark_border
അർണബിനെ ചോദ്യം ചെയ്ത പൊലീസുകാരിൽ ഒരാൾക്ക് കോവിഡ്​
cancel

ന്യൂഡൽഹി: റിപ്പബ്ലിക്​ ട.വി എഡിറ്റർ ഇൻ ചീഫായ അർണബ് ഗോസ്വാമിയെ ചോദ്യം ചെയ്ത മുംബൈ പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് റിപ്പോർട്ട്. അർണബി​​​െൻറ അഭിഭാഷകനായ ഹരീഷ് സാൽ​വേ സുപ്രീംകോടതിയിലാണ്​ ഇക്കാര്യം വ്യക്തമാക്കിയത്. ബാന്ദ്രയിലെ തൊഴിലാളി പ്രതിഷേധവുമായി ബന്ധപ്പെട്ട്​ വിദ്വേഷ പചരണം നടത്തിയെന്ന കേസിലെ എഫ്​.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ അർണബ്​ ഗോസ്വാമി നൽകിയ ഹരജിയിൽ വാദം തുടരവേയാണ്​ പൊലീസ്​ ഉദ്യോഗസ്ഥന്​ കോവിഡ്​ സ്ഥിരീകരിച്ചുവെന്ന്​ അറിയിച്ചത്​. 

വിദ്വേഷ പ്രചരണം, വർഗീയ പരാമർശം, കോൺഗ്രസ്​ അധ്യക്ഷ സോണിയ ഗാന്ധിക്കെതിരായ അപകീർത്തി പരാമർശം എന്നീ കുറ്റങ്ങൾക്ക്​ കേസെടുത്ത പൊലീസ്​ ഏപ്രിൽ 28ന്​ അർണബിനെ മുംബൈ പൊലീസ്​ 12 മണിക്കൂർ ചോദ്യം ചെയ്​തിരുന്നു. ചോദ്യം ചെയ്യലിനുണ്ടായിരുന്ന രണ്ട്​ പൊലീസുകാരിൽ ഒരാൾക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചതെന്നും എന്നാൽ അർണബി​​​െൻറ പരിശോധന ഫലം നെഗറ്റീവാണെന്നും സാൽവേ കോടതിയെ അറിയിച്ചു. 

മുംബൈ പൊലീസിൻെറ നടപടകളിൽ സുതാര്യതയില്ലെന്നും ഗോസ്വാമിക്കെതിരായ പാൽഘർ​ കേസ്​ അന്വേഷണം സി.ബി.ഐക്ക്​ കൈമാറണമെന്നും സാൽവേ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ  മുതിർന്ന അഭിഭാഷൻ കപിൽ സിബൽ ഇതിനെ എതിർത്തു. അതേസമയം കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ അഡീഷ്ണൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഗോസ്വാമിയെ അനുകൂലിക്കുകയും കേസ് സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്ന്​ ആവശ്യപ്പെടുകയും ചെയ്​തു. 

സോണിയ ഗാന്ധിക്കെതിരായ മോശം പരാമർശത്തിൽ അർണബിനെതിരെ മഹാരാഷ്​ട്ര, തെലങ്കാന, ഛത്തിസ്​ഗഡ്​്, മധ്യപ്രദേശ്​ ജമ്മു കശ്​മീർ എന്നിവിടങ്ങളിൽ രജിസ്​റ്റർ ചെയ്യപ്പെട്ട എല്ലാ കേസുകളും ഒരുമിച്ചാക്കി മുംബൈ പൊലീസിന്​ കൈമാറുകയായിരുന്നു. പാൽഘർ ആൾക്കൂട്ട കൊലയെ കുറിച്ചും നടത്തിയ വിവാദ പരാമർശവുമായി ബന്ധപ്പെട്ടും അർണബിനെ എഫ്​.ഐ.ആർ രജിസ്​റ്റർ ചെയ്​തിട്ടുണ്ട്​. 

അതേസമയം അന്വേഷണ അധികാരികളെ അർണബ് ഭീഷണിപ്പെടുത്തുകയാണെന്നും പൊലീസ്​ ഉദ്യോഗസ്ഥർക്കെതിരെ ചാനലിലൂടെയും ട്വിറ്ററിലൂടെയും അധിക്ഷേപം നടത്തുകയാണെന്നും ആരോപിച്ച് മഹാരാഷ്ട്ര സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mumbai policearnab goswamiindia newsCovid 19
News Summary - Cop Probing Arnab Goswami Tests Positive for COVID-19 - India news
Next Story