Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകൊൽക്കത്ത ബംഗ്ലാദേശ്...

കൊൽക്കത്ത ബംഗ്ലാദേശ് ഹൈകമീഷന് പുറത്ത് വെടിവെപ്പ്; ബൈക്ക് യാത്രക്കാരി മരിച്ചു

text_fields
bookmark_border
കൊൽക്കത്ത ബംഗ്ലാദേശ് ഹൈകമീഷന് പുറത്ത് വെടിവെപ്പ്; ബൈക്ക് യാത്രക്കാരി മരിച്ചു
cancel
Listen to this Article

കൊൽക്കത്ത: കൊൽക്കത്തയിലെ ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈകമീഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് കോൺസ്റ്റബിൾ നടത്തിയ വെടിവെപ്പിൽ ബൈക്ക് യാത്രക്കാരിക്ക് ദാരുണാന്ത്യം.

റോഡിന് നടുവിൽനിന്ന് വെടിവെച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം കോൺസ്റ്റബിൾ സ്വയം വെടിയുതിർത്ത് ജീവനൊടുക്കി. വെള്ളിയാഴ്ച ഉച്ചക്ക് 2.30ഓടെ പാർക്ക് സർകസിൽ ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈകമീഷന് മുന്നിലെ റോഡിലാണ് സംഭവം.

അവധി കഴിഞ്ഞ് വെള്ളിയാഴ്ച ഡ്യൂട്ടിക്കെത്തിയ കോൺസ്റ്റബിൾ ചൊദുപ് ലെപ്ചയാണ് വെടിവെച്ചത്. ബൈക്കിന്‍റെ പിൻസീറ്റിലിരുന്ന് പോയ സ്ത്രീയുടെ തലക്കാണ് വെടിയേറ്റത്. കോൺസ്റ്റബിൾ മാനസിക സമ്മർദത്തിലായിരുന്നോ എന്ന കാര്യം ഉൾപ്പെടെ അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shootingKolkataBangladesh High Commission
News Summary - Cop opens fire near Bangladesh High Commission in Kolkata
Next Story