Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2022 4:51 PM IST Updated On
date_range 10 Jun 2022 4:51 PM ISTകൊൽക്കത്തയിൽ പൊലീസ് കോൺസ്റ്റബിൾ നിരവധി തവണ വെടിയുതിർത്തു
text_fieldsbookmark_border
Listen to this Article
കൊൽക്കത്ത: ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈകമ്മീഷനു സമീപം പൊലീസ് കോൺസ്റ്റബിൾ നിരവധി തവണ വെടിയുതിർത്ത ശേഷം സ്വയം വെടിവെച്ചു മരിച്ചു. കൊൽക്കത്ത പൊലീസ് കോൺസ്റ്റബിൾ സി ലെപ്ചയാണ് മരിച്ചത്.
വെടിവെപ്പിൽ പരിക്കേറ്റ സ്ത്രീ മരിച്ചതായും റിപ്പോർട്ടുണ്ട്. രണ്ടുപേർക്ക് പരിക്കേറ്റിട്ടുമുണ്ട്. സർവീസ് റിവോൾവർ ഉപയോഗിച്ചാണ് കോൺസ്റ്റബിൾ വെടിവെച്ചത്. വെടിവെപ്പ് അഞ്ചുമിനിറ്റോളം നീണ്ടുനിന്നതായി ദൃക്സാക്ഷികൾ പറഞ്ഞു.
വിവരമറിഞ്ഞയുടൻ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തിയിരുന്നു. വിഷാദരോഗിയായിരുന്നു ലെപ്ചെ എന്നാണ് റിപ്പോർട്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story