സുബോധ് സിങ് ഹിന്ദുക്കളെ ദ്രോഹിക്കാൻ കൂട്ടുനിന്നു; അഴിമതിക്കാരനെന്ന് കലാപക്കേസ് പ്രതി
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശിലെ ബുലന്ദ്ശഹർ കലാപത്തിനിടെ വെടിയേറ്റ് മരിച്ച പൊലീസ് ഇൻസ്പെക്ടർ സുബോധ് കുമാർ സിങ് അഴിമതിക്കാരനും ഹിന്ദുക്കളെ ദ്രോഹിക്കാൻ കൂട്ടുനിന്ന ഉദ്യോഗസ്ഥനുമാണെന്ന് കലാപക്കേസ് പ്രതി. കലാപത്തിന് നേതൃത്വം നൽകിയവരിൽ ഒരാളായ യുവ മോർച്ച നേതാവ് ശിഖർ അഗർവാളാണ് സുബോധ് സിങ്ങിനെതിരെ ആരോപണങ്ങളുമായി വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കേസിൽ ഒളിവിലായ ശിഖർ അഗർവാൾ അജ്ഞാത കേന്ദ്രത്തില്‍ വച്ച് ഷൂട്ട് ചെയ്ത വിഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്.
സുബോധ് കുമാര്‍ സിങ് അഴിമതിക്കാരനായിരുന്നുവെന്ന് പ്രദേശത്തെ എല്ലാവർക്കും അറിയാം. ഹിന്ദു മതവികാരം വ്രണപ്പെടുത്താൻ അയാൾ മുസ്ലിം സമുദായങ്ങളുടെ കൂട്ടുപിടിച്ചു. പശുവിെൻറ അവശിഷ്ടങ്ങൾ ജനങ്ങൾക്ക് മുന്നിൽ നിന്ന് മാറ്റി വയലിൽ കുഴിച്ചിട്ടിെല്ലങ്കിൽ വെടിവെക്കുമെന്ന് സുബോധ് കുമാർ സിങ് ഭീഷണി മുഴക്കിയെന്നും ശിഖർ അഗർവാൾ വിഡിയോയിൽ ആരോപിക്കുന്നു.
കലാപം നടക്കുേമ്പാൾ താൻ പൊലീസ് സ്റ്റേഷന് അകത്തായിരുന്നു. തനിക്ക് പൊലീസുകാരെൻറ കൊലപാതകവുമായോ മറ്റ് അക്രമ സംഭവങ്ങളുമായോ ബന്ധമില്ലെന്നും ശിഖർ പറയുന്നു.
ബുലന്ദ്ശഹറില്‍ ഗോവധമാരോപിച്ച് ആക്രമം നടത്തിയ സംഭവത്തില്‍ ശിഖര്‍ അഗര്‍വാളടക്കം 26 ഓളം പേര്‍ പ്രതികളാണ്. ഒളിവിലുള്ള മുഖ്യപ്രതിയായ യോഗേഷ് രാജും കഴിഞ്ഞ ദിവസം സംഭവത്തില്‍ തനിക്ക് പങ്കില്ലെന്ന് പറഞ്ഞ് വീഡിയോ പുറത്തുവിട്ടിരുന്നു.
കേസിലെ പ്രധാന പ്രതികളായ യോഗേഷും ശിഖറും സംഘര്‍ഷ സമയത്ത് തങ്ങള്‍ പൊലീസ് സ്റ്റേഷനിലുള്ളിലാണെന്ന വാദവുമായിട്ടാണ് വിഡിയോ പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ സംഘര്‍ഷ സ്ഥലത്ത് ഇവര്‍ രണ്ടുപേരും ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഇവരാണ് പശുക്കളുടെ അവശിഷ്ടങ്ങള്‍ വയലില്‍ കണ്ടെത്തിയതായി പൊലീസില്‍ പരാതി നല്‍കിയത്.