ഭീകരനെന്ന് 'തെറ്റിദ്ധരിച്ച്' കശ്മീർ ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാരൻ പൊലീസ് കോൺസ്റ്റബിളിനെ വെടിവെച്ചുകൊന്നു
text_fieldsകശ്മീർ: ക്ഷേത്രത്തിൽ അതിക്രമിച്ചുകയറാൻ ശ്രമിച്ച ഭീകരനെന്ന് 'തെറ്റിദ്ധരിച്ച്' പൊലീസ് കോൺസ്റ്റബിളിനെ സുരക്ഷാ ജീവനക്കാരൻ വെടിവെച്ചുകൊന്നതായി കശ്മീർ പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ലാൻഗേറ്റ് ഹന്ദ്വാര സ്വദേശിയായ അജയ് ഥർ ആണ് കൊല്ലപ്പെട്ടതെന്ന് വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയ കശ്മീർ പൊലീസ്, സംഭവം നിർഭാഗ്യകരമായി പോയി എന്ന് അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസം രാത്രി കശ്മീരിലെ ഒരു ക്ഷേത്രത്തിലെത്തിയ അജയ് ഥർ ഉള്ളിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാരൻ ആകാശത്തിലേക്ക് വെടിവെച്ചു. എന്നാൽ, അജയ് താൻ ആരാണെന്ന് വെളിപ്പെടുത്തുന്നതിന് പകരം ക്ഷേത്രത്തിന്റെ വാതിലിൽ ശക്തമായി ഇടിക്കുകയായിരുന്നു എന്ന് ഐ.ജി. വിജയ് കുമാർ പറഞ്ഞു. തുടർന്ന് അജയ് ക്ഷേത്രം ആക്രമിക്കാൻ വന്ന ഭീകരനാണെന്ന് സെൻട്രി തെറ്റിദ്ധരിക്കുകയും വെടിവെച്ച് കൊല്ലുകയുമായിരുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി. കശ്മീരിലെ ഭൂരിപക്ഷം ക്ഷേത്രങ്ങളിലും പൊലീസ് ആണ് കാവൽ നിൽക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

