Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇരുചുമലിലും കുട്ടികൾ;...

ഇരുചുമലിലും കുട്ടികൾ; പ്രളയ ജലത്തിലൂടെ പൊലീസുകാരന്‍ നടന്നത് ഒന്നര കിലോമീറ്റര്‍

text_fields
bookmark_border
Pruthviraj-Jadeja-Flood
cancel

ന്യൂഡൽഹി: ഗുജറാത്തിൽ കനത്ത മഴ മൂലമുണ്ടായ പ്രളയത്തെ തുടർന്ന്​ രക്ഷാപ്രവർത്തനങ്ങളും സജീവമാണ്​. ഇവയുടെ ചിത്രങ് ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുമുണ്ട്​. ഇക്കൂട്ടത്തിൽ ഒരു പൊലീസുകാരൻെറ രക്ഷാപ്രവര്‍ത്തനത ്തിൻെറ വിഡിയോ ആളുക​ളുടെ ഹൃദയം കവരുന്ന ഒന്നാണ്​.

രണ്ട്​ കുട്ടികളെ തൻെറ ഇരു ചുമലുകളിലുമായി ഇരുത്തി പ്രളയ ജ ലത്തിലൂടെ പൊലീസുകാരൻ നടന്നു വരുന്നതാണ്​ വിഡിയോയിലുള്ളത്​. അഹമ്മദാബാദിൽ നിന്ന്​ 200 കിലോമീറ്റർ അകലെ മോര്‍ബി ജില്ലയിലെ കല്യാണ്‍പര്‍ ഗ്രാമത്തിലാണ് സംഭവം. ഗുജറാത്ത് പൊലീസിലെ കോണ്‍സ്റ്റബിള്‍ പൃഥ്വിരാജ്​ സിൻഹ്​ ജദേജയാണ് രണ്ടു കുട്ടികളെ തോളിലേറ്റി സുരക്ഷിത സ്ഥാനത്ത് എത്തിച്ചത്. അരയ്ക്കു മുകളില്‍ ഉയര്‍ന്ന വെള്ളത്തിലൂടെ ഒന്നര കിലോമീറ്ററോളമാണ്​ പൊലീസുകാരൻ പ്രളയം കവർന്ന വീട്ടിൽ നിന്ന്​ രക്ഷപ്പെടുത്തിയ കുട്ടികളെയുമെടുത്ത്​ നടന്നത്​.

ഗുജറാത്ത് എ.ഡി.ജി.പി ഷംഷേര്‍ സിങ് ഈ വിഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. ഏത്​ പ്രതികൂല സാഹചര്യത്തിലും കർത്തവ്യം നിർവഹിക്കുന്ന സർക്കാർ ജീവനക്കാരുടെ സമർപ്പണത്തി​േൻറയും കഠിനാധ്വാനത്തി​േൻറയും ഉറച്ച തീരുമാനത്തി​േൻറയും വിവിധ മാതൃകകളിൽ ഒന്നാണ്​​ പൃഥ്വിരാജ്​ സിൻഹ്​ ജദേജയെന്ന്​ മുഖ്യമന്ത്രി വിജയ് രൂപാനി ട്വീറ്റ്​ ചെയ്​തു​. മുൻ ഇന്ത്യൻ ക്രിക്കറ്റ്​ താരം വി.വി.എസ്​ ലക്ഷ്​മൺ ഉൾപ്പെടെയുള്ളവരും പ്രിഥ്വിരാജിനെ പ്രശംസിച്ച്​ രംഗത്തു വന്നിട്ടുണ്ട്​.

പ്രള​യത്തെ തുടർന്ന്​ രക്ഷാപ്രവർത്തനങ്ങൾ ഗുജറാത്തിൽ സജീവമാണ്​. നൂറു കണക്കിനാളുകളെ രക്ഷാപ്രവര്‍ത്തകര്‍ ഇതിനോടകം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heavy rainmalayalam newsindia newsGujarat floodPruthviraj Jadeja
News Summary - Cop Carries 2 Children For 1.5 Km In Waist-Deep Floodwater In Gujarat -india news
Next Story