Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകുന്നൂർ ഹെലികോപ്ടർ...

കുന്നൂർ ഹെലികോപ്ടർ ദുരന്തം: അന്വേഷണ നടപടികൾ ഊർജിതം

text_fields
bookmark_border
കുന്നൂർ ഹെലികോപ്ടർ ദുരന്തം: അന്വേഷണ നടപടികൾ ഊർജിതം
cancel

ചെന്നൈ: സംയുക്ത സൈന്യാധിപൻ ജനറൽ ബിപിൻ റാവത്​​ ഉൾപ്പെടെ 13 പേരുടെ മരണത്തിനു​ കാരണമായ കുന്നൂർ ഹെലികോപ്​ടർ അപകടവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നു. മൂന്നാം ദിവസമായ ശനിയാഴ്​ചയും പ്രത്യേകാന്വേഷണ സംഘത്തി​െൻറ മേധാവി എയർ മാർഷൽ മാനവേന്ദർ സിങ്ങി​െൻറ നേതൃത്വത്തിൽ കാ​​ട്ടേരിയിലെ നഞ്ചപ്പൻസത്രം കോളനിക്കരികിലെ അപകടസ്​ഥലം സന്ദർശിച്ചു.

എസ്​റ്റേറ്റ്-വനഭാഗങ്ങളുടെയും ജനവാസകേന്ദ്രങ്ങളുടെയും വിവരങ്ങളടങ്ങുന്ന ഭൂപടം തമിഴ്​നാട്​ റവന്യൂ അധികൃതർ അന്വേഷണ സംഘത്തിന്​ ​കൈമാറി. കനത്ത മൂടൽമഞ്ഞിലേക്ക്​ പ്രവേശിച്ച ഹെലികോപ്​ടറി​െൻറ ദൃശ്യങ്ങൾ പകർത്തിയ വിഡിയോ ക്ലിപ്പിങ്ങിലെ സമയവും ഹെലികോപ്​ടറി​െൻറ കൺട്രോൾ റൂമുമായി ബന്ധം നഷ്​ടപ്പെട്ട സമയവും താരതമ്യംചെയ്​ത്​ റിപ്പോർട്ട്​ തയാറാക്കുന്നുണ്ട്​. കുന്നൂരിലെ വെലിങ്ടൺ മദ്രാസ്​ റെജിമെൻറ്​ അധികൃതരും നീലഗിരി ജില്ല പൊലീസും അന്വേഷണവുമായി സഹകരിക്കുന്നുണ്ട്​.

കോളനിയിൽ താമസിക്കുന്ന കുടുംബാംഗങ്ങളുടെ കണക്കെടുപ്പും​ സമീപത്ത്​ ഒഴിഞ്ഞുകിടക്കുന്ന ടൂറിസ്​റ്റ്​ കോ​​ട്ടേജിൽ ഏറ്റവും അവസാനം താമസിച്ചവരുടെ വിവരങ്ങളും സംഭവസമയത്ത്​ പ്രദേശത്തെ വിവിധ മൊബൈൽ ഫോൺ ടവറുകൾക്കു​ കീഴിലുള്ള സെൽഫോൺ നമ്പറുകളുടെ പട്ടികയും ശേഖരിച്ചു. ഹെലികോപ്​ടർ നിയന്ത്രണംവിട്ട്​ വൻ വൃക്ഷങ്ങൾക്കു​ മുകളിലാണ്​ പതിച്ചത്​. മരങ്ങളുടെ ഉയരവും കണക്കാക്കി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:military chopper crash
News Summary - Coonoor helicopter crash: Investigations intensified
Next Story