Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാചകവാതക സിലിണ്ടറിന് 2.89 രൂപ കൂട്ടി
text_fieldsbookmark_border
ന്യൂഡൽഹി: സബ്സിഡിയുള്ള ഗാർഹിക പാചകവാതക സിലിണ്ടറിന് (എൽ.പി.ജി) 2.89 രൂപ വർധിപ്പിച്ചു. ഇതോടെ സിലിണ്ടർ വില ഡൽഹിയിൽ 502.4 രൂപയാകും. സബ്സിഡിയില്ലാത്ത സിലിണ്ടറിന് ഡൽഹിയിൽ 59 രൂപയും കൂട്ടി. അന്താരാഷ്ട്ര തലത്തിലെ വിലക്കയറ്റവും വിദേശ വിനിമയ നിരക്കിലെ ചാഞ്ചാട്ടവുമാണ് വിലവർധനക്ക് കാരണമെന്ന് ഇന്ത്യൻ ഒായിൽ കോർപറേഷൻ (െഎ.ഒ.സി) വാർത്തക്കുറിപ്പിൽ അറിയിച്ചു.
അതേസമയം, വിലക്കയറ്റം ബാധിക്കാതിരിക്കാൻ ഉപഭോക്താവിനുള്ള സബ്സിഡി തുക വർധിപ്പിച്ചിട്ടുണ്ട്. സെപ്റ്റംബറിൽ ഗാർഹിക പാചകവാതക സിലിണ്ടറിെൻറ സബ്സിഡി 320.49 രൂപയായിരുന്നത് ഒക്ടോബറിൽ 376.60 രൂപയായാണ് ഉയർത്തിയത്.
Next Story
