Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലാലുവിനൊപ്പം കഴിയാൻ...

ലാലുവിനൊപ്പം കഴിയാൻ പാചകക്കാരനും വേലക്കാരനും അറസ്​റ്റ്​ വരിച്ച് ബിർസ മുണ്ട​ ജയിലിൽ

text_fields
bookmark_border
ലാലുവിനൊപ്പം കഴിയാൻ പാചകക്കാരനും വേലക്കാരനും അറസ്​റ്റ്​ വരിച്ച് ബിർസ മുണ്ട​ ജയിലിൽ
cancel

പട്​ന: ലാലുപ്രസാദ്​ യാദവി​ന്​ വിശ്വസ്​തരായ വേലക്കാരുണ്ടെന്ന കാര്യം പരസ്യമാണ്​. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട്​ മൂന്നര വർഷത്തെ ശിക്ഷ വിധിക്കപ്പെട്ട്​ അകത്തായ ലാലുവിനായി അദ്ദേഹത്തി​​​​െൻറ വേലക്കാർ കാണിച്ച ആത്മാർഥതയാണ്​ ഇപ്പോൾ പുറത്ത്​ വന്നിരിക്കുന്നത്​. ലാലുവി​​​​െൻറ  അറസ്​റ്റിന്​ മുമ്പുതന്നെ ബിർസ മുണ്ട ജയിലിൽ അദ്ദേഹത്തി​​​​െൻറ പാചകക്കാരൻ ലഷ്​മണും വേലക്കാരനായ മദൻ യാദവും സെല്ലുകളിൽ ഇടം ഉറപ്പിച്ചിരുന്നു. 

മർദിച്ചെന്നും 10000 രൂപ കവർന്നു എന്നും കാട്ടി ഒരു അയൽവാസി ഇരുവർക്കുമെതിരെ കേസ്​ നൽകുകയും ഇതിൽ ലോവർ ബസാർ പൊലീസ്​ സ്​റ്റേഷനിൽ എഫ്​.​െഎ.ആർ രജിസ്​റ്റർ ചെയ്യുകയുമായിരുന്നു.  ഇരുവരെയും കീഴ്​കോടതിയിൽ ഹാജരാക്കി നേരെ ബിർസ മുണ്ട ജയിലിലടച്ചു.  ലോവർ ബസാർ പൊലീസ്​ സ്​റ്റേഷൻ ഇൻചാർജായ സുമൻ കുമാറിനെ സംഭവത്തിന്​ ശേഷം സ്​റ്റേഷനിൽ കണാതായി. ആർ.ജെ.ഡിയും മൗനത്തിലായിരുന്നു​.

ലാലു പ്രസാദി​ന്​ സഹായത്തിനായി വേലക്കാരെ ജയിലിൽ കൊണ്ട്​ വന്നെന്ന ആരോപണവുമായി എതിർപാർട്ടിക്കാർ രംഗത്തെത്തിയതോടെയാണ്​ സംഭവം വിവാദമായത്​.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lalu Prasad YadavFodder Scammalayalam newsBirsa Munda prison
News Summary - Cook and Servant Lodged Themselves in Jail in Anticipation of Lalu's Arrival - india news
Next Story