Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജീവന്​...

ജീവന്​ ഭീഷണിയുണ്ടെന്ന്​ പറഞ്ഞതിന്​ പിന്നാ​െല ബി.ജെ.പി സ്​ഥാനാർഥി പ്രാണോ മിത്രയുടെ വാഹനവ്യൂഹത്തിനുനേരെ ആക്രമണം

text_fields
bookmark_border
Parno Mittra
cancel

കൊൽക്കത്ത: ജീവന്​ ഭീഷണിയുണ്ടെന്ന്​ പറഞ്ഞ്​ 24 മണിക്കൂർ തികയും മുമ്പ്​ പശ്​ചിമ ബംഗാളിലെ ബി.ജെ.പി സ്​ഥാനാർഥിയും നടിയുമായ പ്രാണോ മിത്രയുടെ വാഹനവ്യൂഹത്തിനുനേരെ ആക്രമണം. ​തൃണമൂൽ കോൺഗ്രസ്​ ആണ്​ ആക്രമണത്തിന്​ പിന്നിലെന്ന്​ ​​പ്രണോ മിത്ര ആരോപിച്ചു.

ബാരാനഗർ മണ്ഡലത്തിലെ സ്​ഥാനാർഥിയായ അവർ ബുധനാഴ്ച തെരഞ്ഞെടുപ്പ്​ പ്രചാരണം നടത്തുന്നതിനിടെയാണ്​ ആക്രമണമുണ്ടായത്​. 'അവർ എന്നെ ആക്രമിക്കാൻ ശ്രമിച്ചു. എന്‍റെ വാഹനത്തിന്​ അകത്തുവരെ കയറി. പക്ഷേ, പ്രവർത്തകർ സംരക്ഷിച്ചതിനാൽ എന്നെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല' -ആക്രമണത്തിനുശേഷം അവർ മാധ്യമങ്ങളോട്​ പറഞ്ഞു.

തന്‍റെ ജീവന്​ ഭീഷണിയുണ്ടെന്ന്​ ചൊവ്വാഴ്ച 'ഇന്ത്യ ടുഡേ'ക്ക്​ നൽകിയ അഭിമുഖത്തിൽ പ്രാണോ മിത്ര പറഞ്ഞിരുന്നു. 'ഞാൻ ബംഗാൾ സിനിമയിലെ താരമാണ്​. എന്നാൽ, ഒരു ബി.ജെ.പി നേതാവ്​ എന്ന നിലയിൽ എന്‍റെ ജീവൻ അപകടത്തിലാണ്​. എല്ലാ ദിവസവും ആ പേടിയോടെയാണ്​ ഞാൻ സുവർണ ബംഗാൾ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്​നം സാക്ഷാത്​കരിക്കാൻ ജനങ്ങൾക്കിടയി​േലക്ക്​ ഇറങ്ങുന്നത്​' -അവർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengal pollsParno Mittra
News Summary - Convoy of BJP's Parno Mittra attacked
Next Story