Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിശ്വസിച്ചേ തീരൂ...ദൈവം എന്നെ ഭൂമിയിലേക്ക് അയച്ചതാണ്; ആ ശക്തി എനിക്ക് വഴികാട്ടുന്നു -നരേന്ദ്രമോദി

text_fields
bookmark_border
വിശ്വസിച്ചേ തീരൂ...ദൈവം എന്നെ ഭൂമിയിലേക്ക് അയച്ചതാണ്; ആ ശക്തി എനിക്ക് വഴികാട്ടുന്നു -നരേന്ദ്രമോദി
cancel

ദൈവം തന്നെ ഭൂമിയിലേക്ക് അയച്ചതാണെന്നും എന്തുകാര്യം ചെയ്യുമ്പോഴും ആ ശക്തി തനിക്ക് വഴികാട്ടുകയാണെന്നും അവകാശപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ദൈവത്തിന്റെ ഒരു ഉപകരണമാണ് താൻ. തന്റെ ഊർജം ജൈവികപരമല്ല, ദൈവം കനിഞ്ഞു നൽകിയതാണെന്നും മോദി പറഞ്ഞു. അടുത്തിടെ ഒരു ടെലിവിഷൻ അഭിമുഖത്തിനിടെയാണ് മോദി ഇത്തരമൊരു അവകാശവാദം നടത്തിയത്. അതിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിരവധിയാളുകളാണ് വിഡിയോക്ക് താഴെ പ്രതികരിച്ചിട്ടുള്ളത്.

''ഏതൊരാളെയും പോലെയാണ് ഞാനും ജനിച്ചത് എന്നായിരുന്നു അമ്മ ജീവിച്ചിരുന്നപ്പോൾ ഞാൻ വിശ്വസിച്ചിരുന്നത്. എന്നാൽ അമ്മ മരിച്ചപ്പോൾ, എന്റെ ജീവിതത്തിലുണ്ടായ കാര്യങ്ങളെല്ലാം പരിശോധിച്ചുനോക്കിയപ്പോൾ ദൈവം എന്നെ ഇവിടേക്ക് അയച്ചതാണെന്ന് മനസിലായി. എന്റെ ശരീരത്തിലെ ഊർജം കേവലം ജൈവികമായ ഒന്നല്ല, തീർച്ചയായും അത് ദൈവികപരമാണ്. ലക്ഷ്യം നേടാൻ ദൈവം എനിക്ക് കഴിവുകളും പ്രചോദനവും നല്ല ഉദ്ദേശ്യങ്ങളും നൽകിയിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ ദൈവത്തിന്റെ ഒരു ഉപകരണമാണ്. അതിനാൽ എന്തുകാര്യം ചെയ്യുമ്പോഴും ദൈവം എനിക്ക് വഴികാട്ടുമെന്നാണ് വിശ്വാസം.''-എന്നാണ് ന്യൂസ് 18 ചാനലിന് നൽകിയ അഭിമുഖത്തിൽ മോദി പറഞ്ഞത്.

2019നെ അപേക്ഷിച്ച് തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ഇക്കുറി കൂടുതൽ സജീവമായതിനെ കുറിച്ചുള്ള ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇക്കുറി മോദിക്ക് കൂടുതൽ ഊർജം കൈവന്നതായി തോന്നുന്നുവെന്നും ചോദ്യകർത്താവ് സൂചിപ്പിച്ചിരുന്നു. അതാണ് അത് ദൈവത്തിന്റെ കളിയാണെന്ന് മോദി മറുപടി പറഞ്ഞത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Convinced, God has sent me; my energy not biological says PM Modi
Next Story