Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മന്ത്രി തേജ് പ്രതാപിന്റെ വകുപ്പുതല യോഗത്തിൽ ലാലു പ്രസാദ് യാദവിന്റെ മരുമകൻ പങ്കെടുത്തതിനെ ചൊല്ലി വിവാദം

text_fields
bookmark_border
മന്ത്രി തേജ് പ്രതാപിന്റെ വകുപ്പുതല യോഗത്തിൽ ലാലു പ്രസാദ് യാദവിന്റെ മരുമകൻ പങ്കെടുത്തതിനെ ചൊല്ലി വിവാദം
cancel

പട്ന: മന്ത്രി തേജ് പ്രതാപിന്റെ വകുപ്പുതല യോഗത്തിൽ ലാലു പ്രസാദ് യാദവിന്റെ മരുമകൻ ശൈലേഷ് കുമാർ പങ്കെടുത്തതിനെ ചൊല്ലി വിവാദം. യോഗത്തിൽ നിന്നുള്ള ശൈലേഷ് കുമാറിന്റെ ചിത്രങ്ങൾ വൈറലായതോടെ ആർ.ജെ.ഡിക്കെതിരെ രൂക്ഷ വിമർശവുമായി ബി.ജെ.പി രംഗത്തെത്തി.

ആഗസ്റ്റ് 16നാണ് നിതീഷ് കുമാർ മന്ത്രിസഭയിൽ പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാന വകുപ്പ് മന്ത്രിയായി തേജ് പ്രതാപ് സത്യപ്രതിജ്ഞ ചെയ്തത്. പിറ്റേ ദിവസം ആരണ്യഭവനിൽ സംഘടിപ്പിച്ച വകുപ്പിന്റെ അവലോകന യോഗത്തിൽ തേജ് പ്രതാപിന്റെ ഭാര്യാസഹോദരൻ പങ്കെടുത്തിരുന്നു. ആഗസ്റ്റ് 18ന്, തേജ് പ്രതാപ് ബിഹാർ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരുമായി വീണ്ടും കൂടിക്കാഴ്ച നടത്തുമ്പോൾ ശൈലേഷ് കുമാറും കൂടെയുണ്ടായിരുന്നു. രണ്ട് യോഗങ്ങളുടെയും വിഡിയോകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെയാണ് ശൈലേഷ് കുമാർ എന്തടിസ്ഥാനത്തിലാണ് യോഗങ്ങളിൽ പങ്കെടുത്തതെന്ന ചോദ്യവുമായി ബി.ജെ.പി രംഗത്തുവന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Controversy over Lalu Prasad Yadav's son-in-law attending Minister Tej Pratap's departmental meeting
Next Story