കരാർ ജീവനക്കാർക്കും പ്രസവാനുകൂല്യം നൽകണം -മനുഷ്യാവകാശ കമീഷൻ
text_fieldsപാലക്കാട്: സർക്കാർ- അർധസർക്കാർ സംവിധാനങ്ങളിലെ പ്രതിമാസ ശമ്പളക്കാർക്ക് ലഭിക്കുന്ന പ്രസവ പരിരക്ഷയും ആനുകൂല്യവും അസംഘടിത മേഖലയിലെയും അർധസർക്കാർ മേഖലയിലെയും സ്ത്രീകൾക്ക് നിഷേധിക്കുന്നത് വിവേചനമെന്ന് മനുഷ്യാവകാശ കമീഷൻ. കരാർ വ്യവസ്ഥയിൽ ജോലിചെയ്യുന്നവർക്കും ദിവസവേതനക്കാർക്കും പ്രസവാനുകൂല്യത്തിന് അർഹതയുണ്ടെന്നും ഉത്തരവിൽ പറഞ്ഞു. ജലനിധി എക്സിക്യൂട്ടിവ് ഡയറക്ടർക്കാണ് കമീഷൻ അംഗം ഡോ. കെ. മോഹൻകുമാർ നിർദേശം നൽകിയത്.
ജലനിധി പദ്ധതി ജൂനിയർ േപ്രാജക്ട് കമീഷണറായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന മണ്ണാർക്കാട് കുമരംപുത്തൂർ സ്വദേശിനി നൽകിയ പരാതിയിലാണ് നടപടി.
2018 സെപ്റ്റംബർ ഒന്നുമുതൽ 180 ദിവസത്തെ പ്രസവാവധിക്ക് അപേക്ഷിച്ചെങ്കിലും കരാർ കാലാവധി അവസാനിക്കുന്ന 2018 ഒക്ടോബർ 31 വരെ മാത്രമാണ് അനുവദിച്ചത്. കരാർ 2019 ജനുവരി 31 വരെ ദീർഘിപ്പിച്ചെങ്കിലും തുടർന്ന് സേവനം അവസാനിച്ചു.
2019 ഫെബ്രുവരി 27 വരെ തനിക്ക് അവധിക്ക് അർഹതയുണ്ടെന്നാണ് പരാതിക്കാരിയുടെ വാദം. ഭാവി പൗരന്മാരായ ശിശുക്കൾക്ക് അവസരതുല്യത നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്. മാതാപിതാക്കളുടെ വരുമാനാന്തരമോ തൊഴിൽ പശ്ചാത്തലമോ കാരണം നവജാതശിശുക്കൾ വിവേചനം അനുഭവിക്കാൻ ഇടവരരുത്. മെറ്റേണിറ്റി െബനിഫിറ്റ് ആക്ട് പ്രകാരമുള്ള ആനുകൂല്യങ്ങൾക്ക് കരാർ, കാഷ്വൽ ജോലിക്കാർക്ക് അർഹതയുണ്ടെന്ന് ഹൈകോടതിയും സുപ്രീംകോടതിയും ഉത്തരവിട്ടിട്ടുണ്ട്. നിയമത്തിെൻറ സത്തക്ക് വിരുദ്ധമായ കരാറുകൾക്ക് നിയമസാധുതയില്ലെന്ന് കമീഷൻ പറഞ്ഞു. ചീഫ് സെക്രട്ടറി, ജില്ല വനിത ക്ഷേമ ഓഫിസർ, ജില്ല കലക്ടർ എന്നിവർ ഉത്തരവിൽ നടപടിയെടുക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
