Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിനോദ്​ റായ്​...

വിനോദ്​ റായ്​ യു.പി.എയെ കൊല്ലാൻ നിയോഗിച്ച വാടക കൊലയാളിയെന്ന്​-രാജ

text_fields
bookmark_border
a-raja
cancel

ന്യൂഡൽഹി: മുൻ കംപ്​ട്രോളർ ആൻഡ്​ ഒാഡിറ്റർ ജനറൽ(സി.എ.ജി) വിനോദ്​ റായ്​ കോൺഗ്രസ്​ യു.പി.എ മുന്നണിയെ കൊല്ലാൻ നിയോഗിച്ച വാടക കൊലയാളിയാണെന്ന ആരോപണവുമായി മുൻ കേന്ദ്രമന്ത്രി എ. രാജ. സ്വന്തം അധികാരത്തെ ദുരുപയോഗം ചെയ്​തതിനും രാജ്യത്തെ ചതിച്ചതിനും വിനോദ്​ റായ്​ മാപ്പ്​ പറയണമെന്നും രാജ ആവശ്യപ്പെട്ടു. 

ചില കേന്ദ്രങ്ങൾ യു.പി.എക്കെതിരെ പ്രവർത്തിക്കുകയായിരുന്നു. അവർക്കുള്ള ആയുധമായിരുന്നു വിനോദ്​ റായ്​. 2ജി ഇടപാടിനെ കുറിച്ചുള്ള ത​​െൻറ പുതിയ പുസ്​തകമായ 2ജി സാഗ അൺഫോൾഡ്​  പുറത്തിറക്കികൊണ്ട്​ സംസാരിക്കുകയായിരുന്നു രാജ. 

2010ലാണ്​ 2ജി ഇടപാടിലുടെ 1.76 ലക്ഷം കോടിയുടെ നഷ്​ടം സർക്കാറിനുണ്ടായെന്നായിരുന്നു സി.എ.ജി റിപ്പോർട്ട്​ പുറത്ത്​ വന്നത്​. 2008ലാണ്​ അഴിമതിക്ക്​ കാരണമായ ഇടപാട്​ നടന്നത്​. എന്നാൽ, സി.ബി.​െഎ പ്രത്യേക കോടതി ഡി.എം.കെ നേതാക്കളായ എ. രാജ, കനിമൊഴി എന്നിവരെ​ കേസിൽ കുറ്റവിമുക്​തനാക്കിയിരുന്നു.

Show Full Article
TAGS:A.Raja Vinod Rai 2g scam cag india news malayalam news 
News Summary - Contract Killer" Vinod Rai Hired To Kill UPA Government, Says A Raja-India news
Next Story