Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയ​ു.പിയിലും...

യ​ു.പിയിലും മഹാരാഷ്​ട്രയിലും തെലങ്കാനയിലും പോളിയോ തുള്ളിമരുന്നിൽ വൈറസ്​

text_fields
bookmark_border
യ​ു.പിയിലും മഹാരാഷ്​ട്രയിലും തെലങ്കാനയിലും പോളിയോ തുള്ളിമരുന്നിൽ വൈറസ്​
cancel

ന്യൂഡൽഹി: ഉത്തർപ്രദേശിനു പിറകെ മഹാരാഷ്​ട്രയിലും തെലങ്കാനയിലും കുട്ടികൾക്ക്​ നൽകിയ പോളിയോ തുള്ളി മരുന്നിൽ ടൈപ്പ്​-2 പോളിയോ വൈറസ്​ സാന്നിധ്യമുള്ളതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്​ഥിരീകരിച്ചു. ഗാസിയാബാദിലെ ഫാർമസ്യുട്ടിക്കൽ കമ്പനി ബയോമെഡ്​ പ്രൈവറ്റ്​ ലിമിറ്റഡ്​ നിർമിച്ച വൈലുകളിലാണ്​ രോഗാണു സാന്നിധ്യം സ്​ഥിരീകരിച്ചത്​.

മൂന്നു സംസ്​ഥാനങ്ങളിലും മരുന്നുകൾ കഴിച്ച കുട്ടികളെ നിരീക്ഷിക്കണമെന്ന്​ ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്​. കുട്ടിളെ സൂക്ഷ്​മ നിരീക്ഷണത്തിന്​ വിധേയമാക്കി രോഗാണു എങ്ങനെപ്രവർത്തിക്കുന്നുവെന്നും എന്തെ​ങ്കിലും രോഗലക്ഷണം കാണിക്കുന്നുണ്ടോ എന്നും പരിശോധിക്കാനാണ്​ പോളിയോ സർവൈലൻസ്​ സംഘത്തോട്​​ ആവശ്യപ്പെട്ടിരിക്കുന്നത്​.

ടൈപ്പ്​ 2 വൈറസ്​ ലോകത്താകമാനം നിർമാർജ്ജനം ചെയ്​തതാണ്​. ചില ബാച്ച്​ മരുന്നുകളിൽ വൈറസ്​ കടന്നകൂടിയത്​ എങ്ങനെ എന്ന കാര്യം അന്വേഷിക്കാൻ സമിതി രൂപീകരിച്ചിട്ടുണ്ട്​.

ഭയചകിതരാകേണ്ട ആവശ്യമില്ലെന്നും അധികൃതർ കുട്ടിക​െള നിരീക്ഷിച്ചു വരികയാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗാണുവുള്ള മരുന്നുകൾ വിതരണം ചെയ്​തുവെന്ന്​ കരുതുന്ന സംസ്​ഥാനങ്ങളിൽ എല്ലായിടത്തും കുട്ടികൾക്ക്​ ​െഎ.പി.വി(ഇൻആക്​ടിവേറ്റഡ്​ പോളിയോ വൈറസ്​) ഇഞ്ചക്​ഷൻ നൽകിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.

ഇതുവരെ 50,000 വൈൽ മരുന്നുകളിലാണ്​ രോഗാണു ബാധ കണ്ടെത്തിയത്​. ഒരു ലക്ഷം വൈൽ മരുന്നുകൾ ഉൾപ്പെടുന്ന രണ്ടു ബാച്ചുകളിൽ ​കൂടി രോഗാണു സാന്നിധ്യം സംശയിക്കുന്നുണ്ട്​ എന്നും അധികൃതർ അറിയിച്ചു.

ഉത്തർപ്രദേശിലെ കുട്ടികളുടെ മലവിസർജ്യങ്ങളിൽ രോഗാണു സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ്​ സംഭവം വെളിച്ചത്തു വന്നത്​. ഇതോടെ ഇൗ ഫാർമസ്യൂട്ടിക്കൽ നിർമിച്ച മരുന്നുകൾ അടിയന്തരമായി വിപണിയിൽ നിന്ന്​ പിൻവലിച്ചിരുന്നു.

സർക്കാറി​​​​െൻറ പ്രതിരോധ പ്രവർത്തങ്ങൾക്ക്​ മാത്രം മരുന്നു വിതരണം നടത്തുന്ന ബയോമെഡ്​ പ്രൈവറ്റ്​ ലിമിറ്റഡി​​​​െൻറ മാനേജിങ്​ ഡയറക്​ടറെ അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. ഇനി ഒരു ഉത്തരവുണ്ടാകും വരെ മരുന്നുനിർമാണവും വിതരണവും നിർത്തിവെക്കാനും കമ്പനിയോട്​ ആവശ്യപ്പെട്ടിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharashtramalayalam newspolio vaccinesType 2 Polio VirusContaminated VaccineelanganaUttar Pradesh
News Summary - Contaminated Polio Vaccines Given To Kids -India News
Next Story