Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റോഡിൽ ബ്രേക്ക് ഡൗണായത് 535 കോടിയുമായി വന്ന ട്രക്ക്; സുരക്ഷക്ക് കുതിച്ചെത്തി പൊലീസ്

text_fields
bookmark_border
റോഡിൽ ബ്രേക്ക് ഡൗണായത് 535 കോടിയുമായി വന്ന ട്രക്ക്; സുരക്ഷക്ക് കുതിച്ചെത്തി പൊലീസ്
cancel

ചെന്നൈ: ആർ.ബി.ഐയുടെ പണവുമായി വന്ന ട്രക്ക് നടുറോഡിൽ ബ്രേക്ക് ഡൗണായി. ചെന്നൈയിലാണ് റിസർവ് ബാങ്കിൽ നിന്നും 535 കോടിയുമായെത്തിയ ട്രക്ക് ബ്രേക്ക് ഡൗണായത്. രണ്ട് ട്രക്കുകളാണ് പണവുമായി ആർ.ബി.ഐയിൽ നിന്നും പുറപ്പെട്ടത്. ഇതിൽ ഒരു ട്രക്കാണ് തകരാറിലായത്.

രണ്ട് ട്രക്കുകളിലും കൂടി 1070 കോടി രൂപയാണുണ്ടായിരുന്നത്. 17 പൊലീസുകാരാണ് ദേശീയപാതയിൽ ട്രക്കിനെ അനുഗമിച്ചിരുന്നത്. തകരാർ സംഭവിച്ചതോടെ കൂടുതൽ ​പൊലീസ് സ്ഥലത്തെത്തി. വില്ലുപുരം ജില്ലയിലേക്ക് കറൻസിയുമായി പോയ വാഹനമാണ് വഴിയിൽ കുടുങ്ങിയത്.

വഴിയിൽ കുടുങ്ങിയ ട്രക്ക് പിന്നീട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധ കാമ്പസിലേക്ക് മാറ്റി. താംബരം അസിസ്റ്റന്റ് കമീഷണർ ശ്രീനിവാസൻ സ്ഥലത്തെത്തി. തുടർന്ന് സിദ്ധ ഇൻസ്റ്റിറ്റ്യൂട്ടിലേക്കുള്ള ആളുകളുടെ പ്രവേശനം തടയുകയും ചെയ്തു. മെക്കാനിക്കുകളെ ഉപയോഗിച്ച് ട്രക്ക് ശരിയാക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Container truck carrying RBI's Rs 535 crore in cash breaks down in Chennai
Next Story