Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലഖ്നോ വിമാനത്താവളത്തിൽ നിന്ന് 35 ലക്ഷത്തിന്‍റെ നിർമാണ സാമഗ്രികൾ മോഷണംപോയി

text_fields
bookmark_border
airport
cancel

ലഖ്നോ: വിമാനത്താവളത്തിൽ നിന്ന് 35 ലക്ഷം രൂപ വിലവരുന്ന നിർമാണ സാമഗ്രികൾ മോഷണംപോയി. യു.പിയിലെ ലഖ്നോ വിമാനത്താവളത്തിലാണ് സംഭവം.

ജനുവരി 25നാണ് സംഭവമുണ്ടായത്. വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിന്‍റെ നിർമാണപ്രവൃത്തി നടക്കുകയാണ്. ഇതിനായി കൊണ്ടുവന്ന 400 ടൺ ഭാരം ഉയർത്താൻ ശേഷിയുള്ള ക്രെയിനിന്‍റെ അനുബന്ധ ഉപകരണങ്ങൾ ഉൾപ്പെടെയാണ് മോഷ്ടിക്കപ്പെട്ടത്. തുടർന്ന്, നിർമാണ ചുമതലയുണ്ടായിരുന്ന എൻ.സി.സി ലിമിറ്റഡ് പൊലീസിൽ പരാതി നൽകുകയായിരുന്നു.

നിർമാണത്തിനെത്തിച്ച റിമോട്ട് കേബിളുകൾ, ഹോസ് പൈപ്പുകൾ മുതലായവയും കടത്തിയിട്ടുണ്ട്. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Construction Material Worth Rs 35 Lakh Stolen From Lucknow Airport
Next Story