Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅരുണാചലിലെ കൈയേറ്റം...

അരുണാചലിലെ കൈയേറ്റം ന്യായീകരിച്ച്​ ചൈന

text_fields
bookmark_border
അരുണാചലിലെ കൈയേറ്റം ന്യായീകരിച്ച്​ ചൈന
cancel

​െബയ്​ജിങ്​: അരുണാചലിൽ ഇന്ത്യൻ പ്രദേശം ​കൈയേറി പുതിയ ഗ്രാമം നിർമിക്കുന്നതിനെ ന്യായീകരിച്ച്​ ചൈന. 'തങ്ങളുടെ പ്രദേശത്ത്​' നടക്കുന്ന സാധാരണ നിർമാണമാണിതെന്നാണ്​ ചൈനീസ്​ വിദേശമന്ത്രാലയം പ്രതികരിച്ചത്​. സൻഗനൻ മേഖലയെ (തെക്കൻ തിബത്ത്​) കുറിച്ച തങ്ങളുടെ നിലപാട്​ വ്യക്തമാണെന്നും അവിടെ അരുണാചൽ പ്രദേശിനെ അംഗീകരിച്ചിട്ടില്ലെന്നും ചൈനീസ്​ വിദേശ മന്ത്രാലയ വക്താവ്​ ഹുവ ചുൻയിങ്​ പറഞ്ഞു.

ചൈനീസ്​ അധിനിവേശം സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക്​ മറുപടി പറയുകയായിരുന്നു വക്താവ്​. അരുണാചൽ പ്രദേശ്​ തെക്കൻ തിബത്തി​‍െൻറ ഭാഗമെന്നാണ്​ ചൈനയുടെ അവകാശവാദം. എന്നാൽ, രാജ്യത്തി​‍െൻറ അന്യാധീനപ്പെടുത്താൻ കഴിയാത്ത അവിഭാജ്യ ഘടകമാണ്​ ഈ ​വടക്കു കിഴക്കൻ സംസ്ഥാനമെന്നതാണ്​ ഇന്ത്യയുടെ സ്ഥായിയായ നിലപാട്​.

അതേസമയം, ചൈനയുടെ 'വിപുലീകരണ' നീക്കത്തിനെതിരെ ഉചിതമായ എതിർനടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കണമെന്ന്​ ഒാൾ അരുണാചൽ പ്രദേശ്​ സ്​റ്റുഡൻറ്​സ്​ യൂനിയൻ (ആപ്​സു) ആവശ്യപ്പെട്ടു. ചൈനയുടെ പ്രകോപനപരമായ നീക്കത്തെ അപലപിച്ച ആപ്​സു, കൃത്യമായ അഭിപ്രായം പറയാതെ അധരവ്യായാമം നടത്തുന്ന കേന്ദ്രത്തി​‍െൻറ മന്ദഗതിയിലുള്ള സമീപനം തങ്ങളുടെ 'വിപുലീകരണ പദ്ധതി'യുമായി മുന്നോട്ട്​ പോകാൻ അയൽരാജ്യത്തിന്​​ ധൈര്യം നൽകുന്നുണ്ടെന്നും കുറ്റപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinaArunachal Pradesh
News Summary - Construction in 'own territory' normal, says China on the report of encroachment in Arunachal Pradesh
Next Story