തീര മേഖലയിൽ നിർമാണം: വിജ്ഞാപനത്തിന് കേന്ദ്രാനുമതി
text_fieldsന്യൂഡൽഹി: തീരമേഖലയിൽ നിർമാണ, വികസന പ്രവർത്തനങ്ങൾക്ക് ഉദാരമായ ഇളവുകൾ. കടല ോരത്ത് 50 മീറ്റർ വരെ കെട്ടിട നിർമാണത്തിന് നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങൾ മിക ്കതും ഒഴിവാക്കുന്ന തീരപരിപാലന മേഖല വിജ്ഞാപനം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. തീ രമേഖലയിലെ നിർമാണങ്ങൾക്ക് അനുമതി നൽകാൻ സംസ്ഥാന സർക്കാറുകൾക്ക് കൂടുതൽ അധി കാരം ലഭിക്കും.
തീരപരിപാലന മേഖലയെ (സി.ആർ.സെഡ്) പലതാക്കി തിരിച്ചാണ് നിയന്ത്രണങ ്ങൾ ഏർപ്പെടുത്തിയിരുന്നത്. 1991ലെ വികസന നിയന്ത്രണ ചട്ട പ്രകാരമുള്ള വിലക്കുകൾ തീര മേഖല-രണ്ടിൽ വരുന്ന നഗര മേഖലകളിൽ ഇനി ബാധകമല്ല. തറ വിസ്തീർണ സൂചിക പ്രകാരമുള്ള ന ിയന്ത്രണങ്ങൾ ഇവിടെ ഉണ്ടാവില്ല. പുതിയ വിജ്ഞാപനം ഇറങ്ങുന്ന തീയതി മുതൽ ഇൗ മേഖലയിൽ നിർമാണ പ്രവർത്തനമാകാം.
തീരമേഖല-3ൽ പെടുന്ന ഗ്രാമീണ മേഖലകളെ രണ്ടായി തിരിച്ചു. ജനസാന്ദ്രത കൂടിയ സ്ഥലങ്ങൾ ഇനി തീരമേഖല-3എയിൽപെടും. ചതുരശ്ര കിലോമീറ്ററിൽ 2161ൽ കൂടുതൽ ജനസംഖ്യയുള്ള പ്രദേശങ്ങളാണ് ഇൗ ഗണത്തിൽ വരുന്നത്. വേലിയേറ്റ സമയത്തെ ജലാതിർത്തിയിൽ നിന്ന് 50 മീറ്റർ വരെയുള്ള ഭാഗത്തു മാത്രമാണ് ഇൗ മേഖലകളിൽ ഇനി വികസന പ്രവർത്തന വിലക്ക്. 2011ലെ സി.ആർ.സെഡ് വിജ്ഞാപന പ്രകാരം 200 മീറ്ററായിരുന്നു. ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിൽ 2161ൽതാഴെയുള്ള പ്രദേശങ്ങളിൽ തുടർന്നും 200 മീറ്റർ പരിധിയിൽ നിർമാണ വിലക്ക് തുടരും.
ബീച്ചുകളിൽ ടൂറിസ, അടിസ്ഥാന സൗകര്യ വികസന പ്രവർത്തന അനുമതി ഉദാരമാക്കി. തീരമേഖല -3ൽ പെടുന്ന ബീച്ചുകളിൽ താൽക്കാലിക ടോയ്ലറ്റ്, വസ്ത്രം മാറുന്നതിനുള്ള മുറികൾ, കുടിവെള്ള സൗകര്യം എന്നിവ ഒരുക്കാം. വേലിയേറ്റ സമയത്തെ ജലാതിർത്തിയിൽ നിന്ന് 10 മീറ്റർ വിട്ട് കടലോരത്ത് ഇത്തരം നിർമാണങ്ങളാകാം.
തീരമേഖല ഒന്നിൽപെടുന്ന പരിസ്ഥിതി ലോല പ്രദേശത്ത് നിർമാണ, വികസന പ്രവർത്തനങ്ങൾ നടത്തുന്നുവെങ്കിൽ തുടർന്നും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിെൻറ അനുമതി ആവശ്യമാണ്. വേലിയിറക്ക സമയത്തെ ജലാതിർത്തി മുതൽ 12 നോട്ടിക്കൽ മൈൽ വരെയുള്ള നാലാം നമ്പർ തീരമേഖലയിലെ നിർമാണങ്ങൾക്കും പരിസ്ഥിതി മന്ത്രാലയ അനുമതി വേണം. എന്നാൽ, രണ്ടും മൂന്നും ഗണത്തിൽപെടുന്ന തീരമേഖലയിലെ നിർമാണ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാറുകളുടെ അനുമതി മതി.
എല്ലാ ദ്വീപുകളുടെയും കടലോരത്ത് 20 മീറ്റർ വിട്ട് നിർമാണ പ്രവർത്തനങ്ങൾ അനുവദിച്ചു. തീരമേഖല -1ബിയിൽ പെടുന്ന പ്രദേശങ്ങളിൽ മാലിന്യ സംസ്കരണശാല സ്ഥാപിക്കാം.മാറുന്ന കാലത്തിനൊത്ത് പാർപ്പിട, ടൂറിസ വികസനവും തൊഴിലവസരങ്ങളും ലക്ഷ്യമിട്ടാണ് തീരമേഖലാ നിയന്ത്രണങ്ങളിൽ ഇളവു വരുത്തുന്നതെന്ന് സർക്കാർ വിശദീകരിച്ചു. 1991ലാണ് തീരമേഖലയിൽ നിർമാണങ്ങൾ നിയന്ത്രിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനം കൊണ്ടുവന്നത്. 2011ൽ വിജ്ഞാപനം ഭേദഗതി ചെയ്ത് ചില ഇളവുകൾ നൽകിയിരുന്നു.
കൂടുതൽ ഇളവുകൾക്ക് സമ്മർദം മുറുകിയതിനെ തുടർന്ന് മോദിസർക്കാർ 2014 ജൂണിൽ പ്രത്യേക പഠന സമിതിയെ നിയോഗിച്ചു. ഭൗമശാസ്ത്ര മന്ത്രാലയ സെക്രട്ടറി ശൈലേഷ് നായകിെൻറ നേതൃത്വത്തിലുള്ള കമ്മിറ്റി സംസ്ഥാന സർക്കാറുകളുമായും മറ്റും കൂടിയാലോചന നടത്തി 2015ൽ റിപ്പോർട്ട് സമർപ്പിച്ചു. തീരമേഖലാ എം.പിമാരുമായി ചർച്ച ചെയ്ത് കഴിഞ്ഞ ഏപ്രിലിലാണ് ജനാഭിപ്രായം തേടി കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. അതനുസരിച്ചുള്ള േഭദഗതികൾകൂടി ഉൾപ്പെടുത്തിയാണ് അന്തിമ വിജ്ഞാപനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
