Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

​പെൺകുട്ടികളെ മാത്രം പ്രസവിച്ചതിന് ഭർത്താവിന്റെ നിരന്തര ഉപദ്രവം; യുവതി ജീവനൊടുക്കി

text_fields
bookmark_border
​പെൺകുട്ടികളെ മാത്രം പ്രസവിച്ചതിന് ഭർത്താവിന്റെ നിരന്തര ഉപദ്രവം; യുവതി ജീവനൊടുക്കി
cancel

ബംഗളൂരു: പെൺകുട്ടികളെ മാത്രം പ്രസവിച്ചതിന് ഭർത്താവിന്റെ നിരന്തര ഉപദ്രവത്തിനിരയായ യുവതി ജീവനൊടുക്കി. കർണാടകയിലെ കൊപ്പാൾ ജില്ലയിലെ ചല്ലേരി ഗ്രാമത്തിലാണ് സംഭവം. 26കാരിയായ ഹനുമവ്വ ഗുമ്മഗേരിയാണ് മരിച്ചത്. മൂന്ന് പെൺകുട്ടികളെ പ്രസവിച്ചതിന് ഹനുമവ്വ ഭർത്താവ് ഗണേഷ് ഗുമ്മഗേരിയുടെ നിരന്തര മർദനത്തിനിരയായിരുന്നതായും ഇതിൽ മനംനൊന്താണ് ജീവനൊടുക്കിയതെന്നും പിതാവ് ബസപ്പ കൊപ്പാൾ റൂറൽ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.

രണ്ട് വർഷം മുമ്പ് രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയതോടെയാണ് മർദനം തുടങ്ങിയത്. മൂന്നാമതും പെൺകുഞ്ഞിനെ പ്രസവിച്ചതിന്റെ പേരിൽ കഴിഞ്ഞ തിങ്കളാഴ്ചയും മകൾ മർദനത്തിനിരയായി. മദ്യപിച്ചെത്തുന്ന ഗണേഷ് പതിവായി മകളെ ഉപദ്രവിക്കുകയും ജീവനൊടുക്കാൻ ആവശ്യപ്പെടുകയും ചെയ്യുമായിരുന്നെന്നും പരാതിയിലുണ്ട്.

തിങ്കളാഴ്ച വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് ഹനുമവ്വയെ കണ്ടെത്തിയത്. മൂത്ത കുട്ടിക്ക് നാലും രണ്ടാമത്തേതിന് രണ്ടും മൂന്നാമത്തേതിന് നാല് മാസവുമാണ് പ്രായം. ഗണേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Constant harassment by husband for giving birth to only girls; The woman took her own life
Next Story