Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്രിക്കറ്റ് കളിയെച്ചൊല്ലി തർക്കം; പൊലീസ് കോൺസ്റ്റബിളിനെ അധ്യാപകൻ വെടിവെച്ച് കൊന്നു

text_fields
bookmark_border
ഉത്തർപ്രദേശിലാണ് കോൺസ്റ്റബിൾ കൊല്ലപ്പെട്ടത്
ക്രിക്കറ്റ് കളിയെച്ചൊല്ലി തർക്കം; പൊലീസ് കോൺസ്റ്റബിളിനെ അധ്യാപകൻ വെടിവെച്ച് കൊന്നു
cancel

ലഖ്നോ: ഉത്തർപ്രദേശിൽ പൊലീസ് കോൺസ്റ്റബിളിനെ സർക്കാർ അധ്യാപകൻ വെടിവെച്ച് കൊന്നു. ഖേക്ര പൊലീസ് സ്റ്റേഷൻ പരിധിയിലെ സുൻഹെദ ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. 32കാരനായ അജയ് കുമാർ ആണ് മരിച്ചത്.

അവധിക്ക് ഗ്രാമത്തിലെത്തിയ അജയ് ഇന്നലെ രാത്രി അത്താഴത്തിന് ശേഷം വീടിന് പുറത്ത് ഉലാത്തുകയായിരുന്നു. ഇതിനിടെ പ്രദേശത്തെ സർക്കാർ സ്കൂളിലെ അധ്യാപകൻ മോഹിത ആര്യയുമായി വഴക്കുണ്ടാകുകയായിരുന്നു.

ആദ്യം ക്രിക്കറ്റ് മാച്ചിനെക്കുറിച്ച് ആരംഭിച്ച തർക്കം പിന്നീട് ഒരു വാട്സ്ആപ് ചാറ്റിനെച്ചൊല്ലിയായി. തർക്കം മുറുകിയതോടെ അധ്യാപകൻ പിസ്റ്റൾ എടുത്ത് പൊലീസുകാരനെ വെടിവെക്കുകയായിരുന്നു.

കുടുംബം ഉടൻ അജയിയെ സോനിപത്തിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
കൊലപാതകത്തിന് കേസെടുത്തിട്ടുണ്ടെന്നും ഒളിവിൽ പോയ പ്രതിക്കായി തിരച്ചിൽ നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Constable shot dead by school teacher in UP
Next Story