രതൻ ലാലിൻെറ മരണം വെടിയേറ്റ്; പോസ്റ്റ്മോർട്ടം റിപോർട്ട് പുറത്ത്
text_fieldsന്യൂഡൽഹി: ഡൽഹിയിൽ പൗരത്വ പ്രതിഷേധക്കാർക്ക് നേരെയുണ്ടായ ആക്രമണത്തിനിെട കൊല്ലപ്പെട്ട ഡൽഹി പൊലീസ് ഹെഡ ് കോൺസ്റ്റബ്ൾ രതൻ ലാലിൻെറ മരണം വെടിയേറ്റാണെന്ന് പോസ്റ്റ്മോർട്ടം റിപോർട്ട്. ബുള്ളറ്റ് ഇടതുതോൾ ത ുളച്ച് വലതുതോളിൽ എത്തിയിരുന്നതായും ഇതാണ് മരണത്തിന് കാരണമായതെന്നും പോസ്റ്റ്മോർട്ടം റിപോർട്ടിൽ പറയുന്നു. രതൻ ലാലിൻെറ ശരീരത്തിൽനിന്നും ബുള്ളറ്റ് പുറത്തെടുത്തു.
തിങ്കളാഴ്ചയാണ് വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ ആക്രമണത്തിൽ രതൻ ലാൽ മരിച്ചത്. കല്ലേറിൽ തലക്ക് പരിക്കേറ്റതാണ് മരണകാരണം എന്നായിരുന്നു പ്രാഥമിക റിപോർട്ട്.
തിങ്കളാഴ്ച തുടങ്ങിയ സംഘ്പരിവാർ ആക്രമണം ഇപ്പോഴും ഡൽഹിയിൽ തുടരുകയാണ്. ഇതുവരെ 20 പേരാണ് കൊല്ലപ്പെട്ടത്. നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഘടിച്ചെത്തിയ സംഘ്പരിവാർ പ്രവർത്തകർ നിരവധി വീടുകളും കടകളും വാഹനങ്ങളും പെട്രോൾ പമ്പുകളും ഉൾപ്പെടെ തീവെച്ച് നശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
