ഫൈനടിച്ച 17 ലക്ഷം പോയത് സ്വന്തം അക്കൗണ്ടിലേക്ക്; പൊലീസുകാരിയെ സസ്പെൻഡ് ചെയ്ത് ഗോവ പൊലീസ്
text_fieldsRepresentational Image
പനജി: ട്രാഫിക് നിയമലംഘനങ്ങൾക്ക് ചുമത്തിയ 17.3 ലക്ഷം രൂപ സർക്കാറിലേക്ക് അടക്കേണ്ടതിന് പകരം പൊലീസ് ഉദ്യോഗസ്ഥ വാങ്ങിയത് സ്വന്തം അക്കൗണ്ടിലേക്ക്. 11 മാസമായി വൻ തുക ഫൈൻ ഇനത്തിൽ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയ ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തിരിക്കുകയാണ്. ഗോവയിലെ ബികോലിം സ്റ്റേഷനിലാണ് സംഭവം.
ട്രാഫിക് പൊലീസിന്‍റെ ഫൈൻ കണക്കുകളും അക്കൗണ്ടിലെത്തിയ തുകയും തമ്മിൽ വലിയ വ്യത്യാസം കണ്ടതിനെ തുടർന്നാണ് സംഭവത്തിൽ അന്വേഷണം തുടങ്ങിയത്. തുടർന്നാണ് പൊലീസുകാരി നടത്തിയ തട്ടിപ്പ് പുറത്തറിഞ്ഞത്.
ബികോലിം സ്റ്റേഷനിൽ മുമ്പ് ജോലി ചെയ്തിരുന്ന പൊലീസുകാരി ഗതാഗത നിയമലംഘനത്തിന് ഈടാക്കിയ പിഴ ട്രഷറിയിലേക്ക് അടപ്പിക്കാതെ തന്‍റെ അക്കൗണ്ടിലേക്ക് അടപ്പിക്കുകയായിരുന്നു. തുടർന്നാണ് ഇവരെ സസ്പെൻഡ് ചെയ്തത്. അന്വേഷണം നടത്തി തുടർനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

