കമൽനാഥിനു നേരെ േതാക്കു ചൂണ്ടി; പൊലീസുകാരന് സസ്പെൻഷൻ
text_fieldsഭോപാൽ: മധ്യപ്രദേശ് ചിദ്വാരയിലെ വിമാനത്താവളത്തിൽ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ കമൽനാഥിനു നേരെ പൊലീസുദ്യോഗസ്ഥൻ തോക്കു ചൂണ്ടി. ഒമ്പതു തവണ ചിദ്വാരയിൽ നിന്ന് എം.പിയായ കമൽനാഥ് ഡൽഹിയിലേക്ക് പോകുന്നതിനായി സ്വകാര്യ വിമാനം കയറാൻ എത്തിയതായിരുന്നു.
വൈകീട്ട് നാലു മണിയോടെ വിമാനത്താവളത്തിലേക്ക് കടന്ന ഉടൻ രത്നേഷ് പവാർ എന്ന പൊലീസുകാരനാണ് കമൽനാഥിനു നേരെ തോക്കു ചൂണ്ടിയത്. കോൺഗ്രസ് പ്രവർത്തകരും നേതാക്കളും സ്തംബ്ധരായി നിന്നു. ഉടൻ സുരക്ഷാ ജീവനക്കാൻ പൊലീസുകാരനെ വളഞ്ഞു. രത്നേഷ് പവാറിനെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായി ചിദ്വാര ഡി.െഎ.ജി ജി.കെ പാണ്ഡെ അറിയിച്ചു. എന്നാൽ റൈഫിൾ ഒരു ചുമലിൽ നിന്ന് മറ്റേതിലേക്ക് മാറ്റാൻ ശ്രമിച്ചതായിരുന്നു എന്നാണ് പവാർ പറയുന്നത്. പവാറിെൻറ ആരോഗ്യ നിലയും മുൻകാല റെക്കോർഡുകളും പൊലീസ് പരിശോധിക്കുന്നുണ്ട്.
