Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുതുച്ചേരി എൻ.ഡി.എയിൽ...

പുതുച്ചേരി എൻ.ഡി.എയിൽ സമവായം; സാ​ന്റി​യാ​ഗോ മാ​ർ​ട്ടി​ന്റെ മ​ക​ന്റെ പാ​ർ​ട്ടി​യും ബി.​ജെ.​പി സ​ഖ്യ​ത്തി​ൽ

text_fields
bookmark_border
പുതുച്ചേരി എൻ.ഡി.എയിൽ സമവായം; സാ​ന്റി​യാ​ഗോ മാ​ർ​ട്ടി​ന്റെ മ​ക​ന്റെ പാ​ർ​ട്ടി​യും ബി.​ജെ.​പി സ​ഖ്യ​ത്തി​ൽ
cancel

ചെ​ന്നൈ: ഏ​റെ അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ പു​തു​ച്ചേ​രി​യി​ൽ ദേ​ശീ​യ ജ​നാ​ധി​പ​ത്യ സ​ഖ്യ​ത്തി​ൽ (എ​ൻ.​ഡി.​എ) സീ​റ്റ് വി​ഭ​ജ​ന​ത്തി​ൽ സ​മ​വാ​യം. ആ​കെ​യു​ള്ള 30 സീ​റ്റി​ൽ അ​ഖി​ലേ​ന്ത്യ എ​ൻ.​ആ​ർ കോ​ൺ​ഗ്ര​സ് 16 എ​ണ്ണ​ത്തി​ൽ മ​ത്സ​രി​ക്കും. ബി.​ജെ.​പി​ക്ക് പ​ത്തും അ​ണ്ണാ ഡി.​എം.​കെ, ‘ലോ​ട്ട​റി രാ​ജാ​വ്’ മാ​ർ​ട്ടി​ന്റെ മ​ക​ൻ ജോ​സ് ചാ​ർ​ല​സ് മാ​ർ​ട്ടി​ൻ ന​യി​ക്കു​ന്ന ല​ക്ഷ്യ ജ​ന​നാ​യ​ക ക​ക്ഷി എ​ന്നി​വ​ക്ക് ര​ണ്ട് സീ​റ്റ് വി​ത​വും ന​ൽ​കി. ജോ​സ് ചാ​ർ​ല​സ് മാ​ർ​ട്ടി​ന്റെ പാ​ർ​ട്ടി​യെ മു​ന്ന​ണി​യി​ലു​ൾ​പ്പെ​ടു​ത്താ​നാ​വി​ല്ലെ​ന്ന് എ​ൻ.​ആ​ർ കോ​ൺ​ഗ്ര​സ് നേ​താ​വും മു​ഖ്യ​മ​ന്ത്രി​യു​മാ​യ എ​ൻ. രം​ഗ​സാ​മി നി​ല​പാ​ട് സ്വീ​ക​രി​ച്ച​തോ​ടെ​യാ​ണ് മു​ന്ന​ണി​യി​ൽ അ​സ്വാ​ര​സ്യ​മു​ണ്ടാ​യ​ത്.

ഒ​ടു​വി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​ഇ​ട​പെ​ട്ട​തോ​ടെ​യാ​ണ് രം​ഗ​സാ​മി വ​ഴ​ങ്ങി​യ​ത്. പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​നി​രി​ക്കെ ഡി.​എം.​കെ​-​കോ​ൺ​ഗ്ര​സ് സ​ഖ്യ​ത്തി​ൽ സീ​റ്റ് വി​ഭ​ജ​ന ത​ർ​ക്കം പ​രി​ഹ​രി​ക്കാ​നാ​യി​ട്ടി​ല്ല. ഇ​തു​മാ​യി ബ​ന്ധ​െ​പ്പ​ട്ട് മു​തി​ർ​ന്ന കോ​​ൺ​ഗ്ര​സ് നേ​താ​വ് പി. ​ചി​ദം​ബ​രം ഡി.​എം.​കെ നേ​താ​വ് എം.​കെ. സ്റ്റാ​ലി​നെ ക​ണ്ട് ച​ർ​ച്ച ന​ട​ത്തി. അ​തി​നി​ടെ ഒ​റ്റ​ക്ക് ജ​ന​വി​ധി തേ​ടു​ന്ന ത​മി​ഴ​ക വെ​ട്രി ക​ഴ​ക​ത്തി​ന്റെ (ടി.​വി.​കെ) 30 സീ​റ്റു​ക​ളി​ലേ​ക്കു​മു​ള്ള സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ വി​ജ​യ് പു​റ​ത്തു​വി​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:santiago martinNDApuducherryBJP alliance
News Summary - Consensus reached in Puducherry NDA; Santiago Martin's son's party also joins BJP alliance
Next Story