എം.എൽ.എക്കും മേയർക്കുമെതിരെ പീഡനക്കേസ്
text_fieldsപനാജി: ഗോവയിൽ ഭൂമി കൈയേറ്റം ഒഴിപ്പിക്കാനുള്ള നീക്കത്തിനിടെ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ എം.എൽ.എക്കും മേയർക്കുമെതിരെ കേസ്. പനാജിയിൽനിന്ന് കോൺഗ്രസ് ടിക്കറ്റിൽ ജയിച്ച അത്തനാസിയോ മൊൺസറാറ്റെ, പനാജി മേയർ ഉദയ് മദ്കെയ്കർ എന്നിവർക്കെതിരെയാണ് കേസ്.
മണ്ടോവി പുഴയോടുചേർന്ന് പ്രവർത്തിക്കുന്ന കാസിനോകൾക്കെതിരെ പനാജി നഗരസഭ കർശന നടപടി പ്രഖ്യാപിച്ചിരുന്നു. നടപ്പാത കൈയേറിയ കാസിനോക്കെതിരെ നടപടിക്കെത്തിയ സംഘത്തിനെതിരെയാണ് പരാതി. ഈ കാസിനോയുടെ ഭാഗമായ യുവതിയെ മൊൺസറാറ്റെ, മദ്കെയ്കർ എന്നിവർക്കു പുറമെ മുൻ മേയർ യതിൻ പരേഖും ചേർന്ന് പീഡിപ്പിച്ചെന്ന് പരാതിയിൽ പറയുന്നു. മൂവരും ആരോപണം നിഷേധിച്ചിട്ടുണ്ട്.
