Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightട്രംപി​െൻറ ഇന്ത്യ...

ട്രംപി​െൻറ ഇന്ത്യ സന്ദർശനം: ചോദ്യങ്ങളുയർത്തി കോൺഗ്രസ്​

text_fields
bookmark_border
ട്രംപി​െൻറ ഇന്ത്യ സന്ദർശനം: ചോദ്യങ്ങളുയർത്തി കോൺഗ്രസ്​
cancel

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപി​​​​​െൻറ ആദ്യ ഇന്ത്യ സന്ദർശനം തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക ്കി നിൽക്കെ ചോദ്യങ്ങളുയർത്തി കോൺഗ്രസ്​. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്രസർക്കാറിനെയും പ്രതിരോധ ത്തിലാക്കി മുതിർന്ന കോൺഗ്രസ്​ നേതാവ്​ രൺദീപ്​ സിംങ്​ സുർജേവാലയാണ്​ അഞ്ച്​ ചോദ്യങ്ങളുമായി ട്വീറ്റ്​ ചെയ്​ തത്​.

ചോദ്യം 1
1974 മുതൽ വ്യാപാര ഇടപാടിൽ ഇന്ത്യക്ക്​ ലഭിക്കുന്ന പ്ര​േത്യക പരിഗണന 2019 ൽ ട്രംപ്​ ഗവൺമ​​​ ​െൻറ്​ എടുത്ത്​ കളഞ്ഞിരുന്നു. 40,000 കോടിയിലധികം രൂപയുടെ ഇന്ത്യൻ കയറ്റുമതിയെയാണ്​ അത്​ ബാധിച്ചത്​. ഇന്ത്യക്ക്​ ലഭിച്ചിരുന്ന പ്ര​േത്യക പരിഗണന തിരിച്ച്​ കിട്ടാനും കയറ്റുമതി നഷ്​ടം നികത്താനും പ്രാധാനമന്ത്രി മോദിക്കാകുമോ?

ചോദ്യം 2
2018 വരെ മാസം തോറും ഇറാനിൽ നിന്ന്​ ഇന്ത്യ 250 കോടി ടൺ ​ക്രൂഡ്​ ഒായിൽ ഇറക്കുമതി ചെയ്​തിരുന്നു. 90 ദിവസം വിനിമയ സമയവും രൂപയിൽ നടത്തിയിരുന്ന ഇടപാടും ഇന്ത്യയുടെ താൽപര്യം സംരക്ഷിക്കുന്നതായിരുന്നു. അമേരിക്കൻ ഇടപെടലിനെ തുടർന്നാണ്​ മോദി ഗവൺമ​​​​െൻറ്​ ഈ ഇടപാട്​ നിർത്തിയത്​. അത്​​ ഇന്ത്യയിലെ ഇന്ധന വില വർധനവിന്​ ഇടയാക്കി. വില കുറഞ്ഞ ഇന്ധനം നമുക്ക്​ ലഭിക്കുന്നതിന്​ പ്രധാനമന്ത്രി മോദി നീക്കം നടത്തുമോ?

ചോദ്യം 3
അമേരിക്കയിൽ ഇറക്കുമതി തീരുവ വർധിപ്പിച്ചതിനാൽ അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ ഉരുക്ക്​ കയറ്റുമതി പകുതിയായി കുറഞ്ഞു. ഇതി​​​​​െൻറ നഷ്​ടം മാത്രം 3000 കോടിയോളം രൂപയുടേതാണ്​. അമേരിക്കയുമായി 25,000 കോടിയോളം രൂപയുടെ പ്രതിരോധ ഇടപാടിന്​ ഇന്ത്യ തയാറാകു​േമ്പാൾ നമ്മുടെ ഉരുക്ക്​ കയറ്റുമതിക്ക്​ അൽപമെങ്കിലും ആശ്വാസം തരാൻ അവർ തയാറാകുന്നില്ല​. അമേരിക്ക ആദ്യമെന്ന്​ അവർ പറയു​േമ്പാൾ ഇന്ത്യ ആദ്യമെന്ന്​ നമ്മുടെ പ്രധാനമന്ത്രിക്ക്​ പറയാനാകാത്തതെന്തുകൊണ്ട്​ ?

ചോദ്യം 4
ഐ.ടി മേഖലയിൽ തൊഴിൽ തേടുന്നവരെയടക്കം വലിയ അളവിൽ പ്രതിസന്ധിയിലാക്കിയ എച്ച്​ 1 ബി വിസ നിയന്ത്രണം കൊണ്ടുവന്നത്​ ട്രംപ്​ ഗവൺമ​​​​െൻറാണ്​. ഇൗ തടസങ്ങൾ നീക്കാനും ഇന്ത്യക്കാരെ സഹായിക്കാനും മോദി ഇടപെടു​േമാ?

ചോദ്യം 5
ഈ മാസം അവസാനം അമേരിക്ക താലിബാനുമായി കരാർ ഒപ്പുവക്കുകയാണ്​. 1999 ൽ ഇന്ത്യൻ വിമാനം റാഞ്ചുകയും ഭീകരവാദിയായ മസൂദ്​ അസ്​ഹറി​​​​​െൻറ മോചനത്തിന്​ അത്​ കാരണമാകുകയും ചെയ്​തത്​​ താലിബാ​​​​​െൻറ തണലിലായിരുന്നു. ശേഷമുണ്ടായ പാർല​െമൻറ്​ ആക്രമണത്തിലും പുൽവാമ സ്​ഫോടനത്തിലുമെല്ലാം മസൂദ്​ അസ്​ഹറി​​​​​െൻറ ജയ്​​ശെ മുഹമ്മദിന്​ പങ്കുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ താലിബാനുമായുള്ള അമേരിക്കയുടെ ഇടപാടിൽ ഇന്ത്യക്കുള്ള സുരഷാ ആശങ്ക മോദി ഉന്നയിക്കുമോ​?


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsTweetstrade dealrandeep singh surjewalatrump india visitindia us trade dealCongress's Questions
News Summary - Congress's Questions To PM Ahead Of Trump's Visit To India
Next Story