Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോൺഗ്രസ്​ വക്താവ്​...

കോൺഗ്രസ്​ വക്താവ്​ പ്രിയങ്ക ചതുർവേദി ശിവസേനയിൽ

text_fields
bookmark_border
Priyanka-Chathurvedi
cancel

മുംബൈ: കോൺഗ്രസി‍​െൻറ ദേശീയ വക്താക്കളിൽ പ്രമുഖയായ പ്രിയങ്ക ചതുർവേദി പാർട്ടി വിട്ട്​ ശിവസേനയിൽ ചേർന്നു. തന്ന ോട്​ അപമര്യാദയായി പെരുമാറിയതിന്​​ സസ്​പെൻഷനിലായ മഥുരയിലെ കോൺഗ്രസ്​ നേതാക്കളെ പാർട്ടി തിരിച്ചെടുത്തതിലെ ന ീരസം വ്യക്തമാക്കിയാണ്​​ രാജി​. വ്യാഴാഴ്​ച വൈകീട്ട്​ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക്​ രാജിക്കത്ത്​ നൽകിയ അവ ർ വെള്ളിയാഴ്​ച മുംബൈയിലെത്തി ശിവസേനയിൽ ചേർന്നു. സേന അധ്യക്ഷൻ ഉദ്ധവ്​ താക്കറെ, യുവസേന അധ്യക്ഷൻ ആദിത്യ താക്കറെ എന്നിവരുടെ സാന്നിധ്യത്തിൽ വാർത്ത സമ്മേളനവും നടത്തി.

മഥുരയിലെ നേതാക്കൾക്ക്​ എതിരായ നടപടി റദ്ദാക്കിയതിലെ രോഷമാണ്​ പ്രിയങ്ക ചതുർവേദി പ്രകടിപ്പിക്കുന്നതെങ്കിലും ലോക്​സഭ തെരഞ്ഞെടുപ്പിൽ ടിക്കറ്റ്​ നൽകാത്തതാണ്​ രാജിക്ക്​ കാരണമെന്ന്​ കോൺഗ്രസ്​ വൃത്തങ്ങൾ പറയുന്നു. മുംബൈ നോർത്ത്​ മണ്ഡലത്തിൽ മത്സരിക്കാനാണ്​ പ്രിയങ്ക ആഗ്രഹിച്ചത്​. എന്നാൽ, അവരെ തള്ളി ബോളിവുഡ്​ നടി ഉൗർമിള മ​േണ്ടാദ്​​കർക്കാണ്​ പാർട്ടി ടിക്കറ്റ്​ നൽകിയത്​. അന്നുതൊട്ട്​ പ്രിയങ്കയിൽ അകൽച്ച പ്രകടമായിരുന്നുവെന്നാണ്​ കോൺഗ്രസ്​ നേതാക്കൾ പറയുന്നത്​. അതേസമയം, ആരോപണം ഉദ്ധവിനൊപ്പം മുംബൈയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ പ്രിയങ്ക നിഷേധിച്ചു.

ഇൗയിടെയായി ത‍​​െൻറ സേവനം പാർട്ടി വിലമതിക്കുന്നില്ലെന്നും വഴി അടയുന്നതായി ബോധ്യപ്പെട്ടതായും രാഹുലിന്​ അയച്ച രാജിക്കത്തിൽ പ്രിയങ്ക പറയുന്നുണ്ട്​. വിയർപ്പും രക്​തവും നൽകിയവ​േരക്കാൾ കോൺഗ്രസിൽ ഗുണ്ടകൾക്കാണ്​ പരിഗണനയെന്ന്​​ മഥുര നേതാക്കളുടെ സസ്പെൻഷൻ പിൻവലിച്ചതിനെതിരെ അവർ ട്വീറ്റ്​ ചെയ്​തിരുന്നു. സ്​മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യതയെ പരിഹസിച്ച്​ ‘ക്യോം കി മന്ത്രി ഭി കഭി ഗ്രാജ്വേറ്റ്​ ധി’ എന്ന പ്രിയങ്കയുടെ വൈറലായ ട്വീറ്റ്​ ബി.ജെ.പിക്ക്​ ക്ഷീണമായിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newspolitical newsPriyanka ChaturvediCongress SpokespersonLok Sabha Electon 2019
News Summary - Congress's Priyanka Chaturvedi Quits Party - India news
Next Story