Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോൺഗ്രസിനെ ഞെട്ടിച്ച് അജയ് മാക്കൻ രാജസ്ഥാനിലെ നേതൃചുമതല ഒഴിഞ്ഞു

text_fields
bookmark_border
ajay maken
cancel

ജയ്പൂർ: രാജസ്ഥാനിലെ കോൺഗ്രസ് ചുമതല അജയ് മാക്കൻ രാജിവെച്ചു. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ രാജസ്ഥാൻ മുഖ്യമ​ന്ത്രി അശോക് ഗെഹ്ലോട്ട് സ്വീകരിച്ച നിലപാടുകളാണ് രാജിയിലേക്ക് നയിച്ചത്.

കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് കരുതിയിരുന്ന ഗെഹ്ലോട്ട് അവസാന നിമിഷത്തിൽ കാട്ടിക്കൂട്ടിയ ചെയ്തികളിൽ അനിഷ്ടമുണ്ടെന്ന് അജയ് മാക്കൻ വ്യക്തമാക്കി. ഗെഹ്ലോട്ട് പ്രസിഡന്റായാൽ സച്ചിൻ ​പൈലറ്റിനെ രാജസ്ഥാൻ മുഖ്യമന്ത്രിയാക്കാനായിരുന്നു തീരുമാനം. ഇതിനെതിരെ ഗെഹ്ലോട്ട് അനുകൂലികളായ എം.എൽ.എമാർ രംഗത്തുവരികയായിരുന്നു.

പാർട്ടി നിലപാട് അംഗീകരിക്കാത്ത എം.എൽ.എമാർക്കെതിരെ നടപടിയുണ്ടാകുമെന്നായിരുന്നു മാക്കന്റെ പ്രതീക്ഷ. എന്നാൽ അത്തരത്തിൽ ഒരു നീക്കവുമുണ്ടായില്ല. തുടർന്നാണ് അനിഷ്ടം പരസ്യമാക്കി അജയ് മാക്കൻ സ്ഥാനമൊഴിയാൻ തീരുമാനിച്ചത്. പാർട്ടിയിൽ ചേരിപ്പോരുണ്ടാക്കിയതിന് എം.എൽ.എമാരായ മഹേഷ് ജോഷി, ധർമേന്ദ്ര റാഥോഡ്, ശാന്തി ധരിവാൾ എന്നിവർക്കെതിരെ നടപടിയെടുക്കണമെന്നായിരുന്നു മാക്കൻ ആവശ്യപ്പെട്ടത്. ഗെഹ്ലോട്ടിന്റെ വിശ്വസ്തരായ എം.എൽ.എമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയെങ്കിലും അനുബന്ധ നടപടികൾ ഉണ്ടാകാത്തതും മാക്കനെ അസ്വസ്ഥനാക്കിയിരുന്നുവെന്നാണ് റിപ്പോർട്ട്. രാജസ്ഥാനിലെ രാഷ്ട്രീയ അനിശ്ചിതാവസ്ഥ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സച്ചിൻ പൈലറ്റ് രംഗത്ത് വന്ന് രണ്ടാഴ്ചക്കകമാണ് മാക്കന്റെ രാജി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Congress's Ajay Maken quits as rajasthan in charge, cites rebellion
Next Story