കോണ്‍ഗ്രസ് പ്രചാരണവേദിക്കരികെ സ്ഫോടനം; ആറ് മരണം
text_fieldsചണ്ഡിഗഢ്: പഞ്ചാബിലെ ബാതിംഡ ജില്ലയില്‍ കോണ്‍ഗ്രസിന്‍െറ തെരഞ്ഞെടുപ്പ് പ്രചാരണവേദിക്കരികെ ഉണ്ടായ സ്ഫോടനത്തില്‍ മൂന്ന് കുട്ടികളടക്കം ആറുപേര്‍ മരിച്ചു, 13 പേര്‍ക്ക് പരിക്കേറ്റു. മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്. മാരുതി 800 കാറിലാണ് സ്ഫോടനമുണ്ടായത്.
സംഭവസ്ഥലത്തുനിന്ന് ഒരു പ്രഷര്‍ കുക്കര്‍ കണ്ടെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി 8.30ഓടെ മൗര്‍ മാന്‍ഡിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ഹര്‍മീന്ദര്‍ സിങ് ജാസി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെയാണ് സമീപത്ത് സ്ഫോടനമുണ്ടായത്. ചൊവ്വാഴ്ച തന്നെ മൂന്നുപേര്‍ മരിച്ചിരുന്നു. ജാസി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഭീകരാക്രമണമാണോ എന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.
മരിച്ചവരില്‍ മൂന്നുപേരെയേ തിരിച്ചറിഞ്ഞിട്ടുള്ളൂ. വഴിയാത്രക്കാരാണ് കൊല്ലപ്പെട്ടവര്‍. രണ്ട് കുട്ടികള്‍ക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. കാര്‍ പൂര്‍ണമായും തകര്‍ന്നു. അന്വേഷണത്തിന് പൊലീസ് ദേശീയ സുരക്ഷാസേനയുടെ സഹായം തേടിയിട്ടുണ്ട്. സംഭവത്തില്‍ അപലപിച്ച ആം ആദ്മി പാര്‍ട്ടി ഇത് ഭീരുക്കളുടെ പ്രവര്‍ത്തനമാണെന്ന് അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
