Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോൺഗ്രസ് പ്രവർത്തക...

കോൺഗ്രസ് പ്രവർത്തക സമിതി യോഗം 16ന്; സംഘടനാ തെരഞ്ഞെടുപ്പ് ചർച്ചയായേക്കും

text_fields
bookmark_border
congress
cancel

ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഒക്ടോബർ 16ന് ചേരും. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും പാർട്ടിക്കുള്ളിലെ അസ്വാരസ്യങ്ങളും പ്രധാന ചർച്ചാ വിഷയമാവും. ലഖിംപൂർ അക്രമത്തെ കുറിച്ചും പാർട്ടി പ്രവർത്തക സമിതി യോഗത്തിലെ സംഘടനാ തെരഞ്ഞെടുപ്പുകളെ കുറിച്ചും ചർച്ച ചെയ്യും.

പ്രവർത്തക സമിതി യോഗം വിളിക്കണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യമുയർന്നിരുന്നു. മുൻ രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് കോൺഗ്രസ് പ്രവർത്തക സമിതി യോഗം വിളിക്കാൻ കോൺഗ്രസ് അധ്യക്ഷക്ക് കത്തയച്ചിരുന്നു.

കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗം ഒക്ടോബർ 16ന് രാവിലെ 10 മണിക്ക് ന്യൂ ഡൽഹിയിലെ 24 അക്ബർ റോഡിലെ എ.ഐ.സി.സി ഓഫീസിൽ നടക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ട്വീറ്റ് ചെയ്തു.

കപിൽ സിബൽ ഉൾപ്പെടെ കോൺഗ്രസിലെ വിമതരെന്ന് വിശേഷിപ്പിക്കപ്പെടുന്ന നേതാക്കൾ നേതൃത്വത്തിനെതിരെ വീണ്ടും വിമർശനവുമായി വന്ന സാഹചര്യത്തിൽ കൂടിയാണ് പ്രവർത്തക സമിതി ചേരുന്നത്. കോൺഗ്രസിന് അധ്യക്ഷനില്ലെന്നും ആരാണ് തീരുമാനങ്ങളെടുക്കുന്നതെന്നു പോലും അറിയുന്നില്ലെന്നും കപിൽ സിബൽ വിമർശിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AICCCongress
News Summary - Congress Working Committe meeting on October 16
Next Story