Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഹുൽ ഗാന്ധിയെ...

രാഹുൽ ഗാന്ധിയെ കോൺഗ്രസി​െൻറ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കില്ല-​ ചിദംബരം

text_fields
bookmark_border
രാഹുൽ ഗാന്ധിയെ കോൺഗ്രസി​െൻറ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കില്ല-​ ചിദംബരം
cancel

ചെന്നൈ: ലോക്​സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്​ പ്രധാനമന്ത്രി സ്ഥാനാർഥിയായി രാഹുൽ ഗാന്ധിയെ ഉയർത്തി കാണിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന്​ പാർട്ടി നേതാവ്​ പി.ചിദംബരം. 2019 തെരഞ്ഞെടുപ്പിൽ രാഹ​ുലിനെയോ മറ്റ്​ നേതാക്കളെയോ പ്രധാനമന്ത്രി സ്ഥാനാർഥിയായി നിർത്തി വോട്ട്​ തേടാൻ കോൺഗ്രസ്​ ഒരുക്കമല്ല. ബി.ജെ.പിക്കെതിരെ പ്രാദേശിക പാർട്ടികളെ ഒരുമിപ്പിച്ച്​ മുന്നോട്ടുപോകും. എന്നാൽ മുന്നണി സംവിധാനത്തിനോട്​ പ്രതികൂല പ്രതികരണങ്ങൾ ഉയരുന്നുണ്ടെന്നും ചിദംബരം പറഞ്ഞു. ​ദേശീയ ചാനലിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ടു ദശകങ്ങളായി പ്രദേശിക പാർട്ടികൾ തെരഞ്ഞെടുപ്പിൽ ദേശീയ പാർട്ടികളുടെ വോട്ട്​ പിടിക്കുന്നുണ്ട്​. അതുകൊണ്ടു തന്നെ ബി.ജെ.പിയുടേയും കോൺഗ്രസി​​​​​െൻറയ​ും വോട്ട്​ വിഹിതത്തിൽ 50 ശതമാനം കുറവുണ്ടായിട്ടുണ്ട്​. കോൺഗ്രസുമായി സഹകരിക്കാൻ തയാറാകുന്ന പ്ര​േദശിക പാർട്ടികളെ നരേന്ദ്രമോദി സർക്കാർ ഭീഷണി തന്ത്രത്തിലൂടെ പിന്തിരിപ്പിക്കുകയാണെന്നും ചിദംബരം ആരോപിച്ചു. എന്നാൽ ഇതിനെയെല്ലാം മറികടന്ന്​ സംസ്ഥാന തലത്തിൽ കോൺഗ്രസ്​ പ്രബലമായ സഖ്യം രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresschidambarampolitical newsmalayalam news onlinePM FaceRahul Gandhi
News Summary - Congress Won’t Project Rahul Gandhi as PM Face in 2019-Chidambaram- India news
Next Story