Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
congress
cancel
Homechevron_rightNewschevron_rightIndiachevron_rightചെലവുചുരുക്കൽ...

ചെലവുചുരുക്കൽ പദ്ധതിയുമായി കോൺഗ്രസ്​; കൊണ്ടുവരുന്നത്​ നിരവധി മാറ്റങ്ങൾ

text_fields
bookmark_border

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കോൺഗ്രസ്, പാർട്ടിയിൽ​ ചെലവ്​ ചുരുക്കൽ പദ്ധതികൾ നടപ്പാക്കുന്നു. സെക്രട്ടറിമാർ മുതൽ ജനറൽ സെക്രട്ടറിമാർ വരെയുള്ള എല്ലാ പാർട്ടി പ്രവർത്തകർക്കും ചെലവുചുരുക്കലുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ നൽകി.

'ചെലവുകൾ പരമാവധി ചുരുക്കുകയാണ്​ ലക്ഷ്യം. ഓരോ രൂപയും സംരക്ഷിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു' -കോൺഗ്രസ് ട്രഷറർ പവൻ ബൻസാൽ പറഞ്ഞു. സെക്രട്ടറിമാരോട് ട്രെയിനിൽ യാത്ര ചെയ്യാനും സാധ്യമല്ലാത്തപ്പോൾ ഏറ്റവും കുറഞ്ഞ വിമാന ടിക്കറ്റെടുക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. പാർലമെന്‍റ്​ അംഗങ്ങളായ ജനറൽ സെക്രട്ടറിമാരോട്​ അവരുടെ വിമാന യാത്രാ ആനുകൂല്യങ്ങൾ ഇതിനായി ഉപയോഗിക്കാൻ നിർദേശിച്ചു.

സെക്രട്ടറിമാർക്ക്​ 1400 കിലോമീറ്റർ വരെയുള്ള ട്രെയിൻ യാത്രക്ക്​ പണം നൽകും. അതിന്​ മുകളിലുള്ള ദൂരങ്ങൾക്ക്, ഏറ്റവും കുറഞ്ഞ വിമാന നിരക്ക് നൽകും. മാസത്തിൽ രണ്ട്​ തവണ മാത്രമേ വിമാന നിരക്ക്​ നൽകൂ.

കാന്‍റീൻ, സ്റ്റേഷനറി, വൈദ്യുതി, പത്രങ്ങൾ, ഇന്ധനം മുതലായവയുടെ ചെലവുകൾ എ.ഐ.സി.സി ഭാരവാഹികൾ കുറക്കണം. സെക്രട്ടറി, ജനറൽ സെക്രട്ടറി എന്നിവരുടെ അലവൻസായ 12,000ഉം 15,000ഉം രൂപ വെട്ടിക്കുറക്കും. 'ഭൂരിഭാഗം പേരും ഈ തുക വളരെ അപൂർവമായി മാത്രമേ ഉപയോഗിക്കുന്നുള്ളൂ, ഈ ചെലവും കുറക്കാൻ ഞങ്ങൾ ശ്രമിക്കുന്നു' -ബൻസാൽ പറഞ്ഞു.

കോൺഗ്രസ് എം.പിമാരോട് എല്ലാ വർഷവും 50,000 രൂപ സംഭാവന ചെയ്യാനും പാർട്ടിയുടെ അനുഭാവികളിൽനിന്ന് സംഭാവനയായി പ്രതിവർഷം 4,000 രൂപ ആവശ്യപ്പെടാനും നിർദേശമുണ്ട്​.

സമീപ വർഷങ്ങളിൽ കോൺഗ്രസിന്​ ലഭിക്കുന്ന ഫണ്ട് കുത്തനെ കുറഞ്ഞിട്ടുണ്ട്​. പാർട്ടിയുടെ ദൈനംദിന പ്രവർത്തനത്തെയും പ്രചാരണത്തെയും ഇത്​ ഏറെ ബാധിച്ചതായി നേതാക്കൾ തന്നെ വ്യക്​തമാക്കുന്നു. 2019-20 സാമ്പത്തിക വർഷത്തിൽ ഇലക്ടറൽ ബോണ്ടുകളിൽ നിന്നുള്ള കോൺഗ്രസ് പാർട്ടിയുടെ പിരിവ് 17 ശതമാനമാണ്​ കുറഞ്ഞത്​.

ബി.ജെ.പിക്ക്​ ലഭിക്കുന്ന തുക വർധിക്കുകയും ചെയ്​തു. 2018-19 വ​ർ​ഷം ബി.ജെ.പിക്ക്​ ല​ഭി​ച്ച​ത്​ 1450 കോ​ടി രൂ​പ​യാ​ണെ​ങ്കി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം അ​ത്​ 2555 കോ​ടി​യാ​യി​ വ​ർ​ധി​ച്ചു. മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ 75 ശ​ത​മാ​നം​ വ​ർ​ധ​ന. കോൺഗ്രസിന്​ 2019-20ൽ 318 ​കോ​ടി​യും 2018-19ൽ 383 ​കോ​ടി​യു​മാ​ണ്​ ല​ഭി​ച്ച​ത്.

രാ​ഷ്​​ട്രീ​യ​പ്പാ​ർ​ട്ടി​ക​ൾ​ക്ക്​ ര​ഹ​സ്യ​മാ​യി സം​ഭാ​വ​ന ന​ൽ​കാ​വു​ന്ന സം​വി​ധാ​നമാണ്​ ഇലക്​ടറൽ ബോണ്ട്​. മു​ൻ കേ​ന്ദ്ര ധ​ന​മ​ന്ത്രി അ​രു​ൺ ജെ​യ്​​റ്റ്​​ലി 2017ലെ ​ബ​ജ​റ്റി​ലാ​ണ്​ ഇ​ത്​ പ്ര​ഖ്യാ​പി​ച്ച​ത്. എ​സ്.​ബി.​ഐ​യു​ടെ തെ​ര​ഞ്ഞെ​ടു​ത്ത ശാ​ഖ​ക​ൾ വ​ഴി മാ​ത്ര​മാ​ണ്​ വി​ൽ​പ​ന. വാ​ങ്ങു​ന്ന​യാ​ളി​​െൻറ​യോ പ​ണം മു​ട​ക്കു​ന്ന​യാ​ളി​​െൻറ​യോ പേ​ര്​ ബോ​ണ്ടി​ലു​ണ്ടാ​കി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congress
News Summary - Congress with austerity plan; Allowances will be reduced and train travel will be encouraged
Next Story