Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightക​ർ​ണാ​ട​ക​യി​ൽ...

ക​ർ​ണാ​ട​ക​യി​ൽ കോ​ൺ​ഗ്ര​സ് 20 സീ​റ്റു​ക​ൾ നേ​ടും -മു​ഖ്യ​മ​ന്ത്രി സി​ദ്ധാ​രാ​മ​യ്യ

text_fields
bookmark_border
സിദ്ധാരാമയ്യ
cancel
camera_alt

മുഖ്യമന്ത്രി സിദ്ധാരാമയ്യ മംഗളൂരു കോൺഗ്രസ് കൺവെൻഷനിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു

മം​ഗ​ളൂ​രു: അ​ടു​ത്ത ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് ക​ർ​ണാ​ട​ക​യി​ൽ 20 സീ​റ്റു​ക​ളി​ലെ​ങ്കി​ലും​വി​ജ​യി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി സി​ദ്ധാ​രാ​മ​യ്യ പ​റ​ഞ്ഞു.മം​ഗ​ളൂ​രു​വി​ൽ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന​ത​ല ക​ൺ​വെ​ൻ​ഷ​നി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.‘അ​ച്ചാ ദി​ൻ’ വ​രും എ​ന്നു​പ​റ​ഞ്ഞ് വോ​ട്ടു​നേ​ടി​യ പ്ര​ധാ​ന​മ​ന്ത്രി ഇ​പ്പോ​ൾ മോ​ദി ഗാ​ര​ന്റി ത​ട്ടി​പ്പു​മാ​യി ഇ​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ്. വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ക്കു​ന്ന ശീ​ലം ബി.​ജെ.​പി​ക്ക് ഇ​ല്ല. എ​ന്നാ​ൽ ക​ർ​ണാ​ട​ക​യി​ലെ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട​ർ​മാ​ർ​ക്ക് ന​ൽ​കി​യ അ​ഞ്ച് ഉ​റ​പ്പു​ക​ളും പാ​ലി​ച്ച് മു​ന്നോ​ട്ടു​പോ​വു​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​വ​കാ​ശ​പ്പെ​ട്ടു.

എ.​ഐ.​സി.​സി പ്ര​സി​ഡ​ന്റ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ, മ​ന്ത്രി​മാ​രാ​യ ദി​നേ​ശ് ഗു​ണ്ടു​റാ​വു, കെ.​എ​ച്ച്. മു​നി​യ​പ്പ, ആ​ർ.​വി. ദേ​ശ്പാ​ണ്ഡെ, ല​ക്ഷ്മി ഹെ​ബ്ബാ​ൽ​ക​ർ, ഡോ. ​ജി. പ​ര​മേ​ശ്വ​ര, കെ.​ജെ. ജോ​ർ​ജ്, എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ൺ​ദീ​പ് സി​ങ് സു​ർ​ജേ​വാ​ല എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SiddaramaiahCongressLok Sabha Elections 2024
News Summary - Congress will win 20 seats in Karnataka - Chief Minister Siddaramaiah
Next Story