Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൗരത്വ നിയമത്തിനെതിരെ...

പൗരത്വ നിയമത്തിനെതിരെ ആഞ്ഞടിച്ച്​ രാഹുൽ ഗാന്ധി; 'ഞങ്ങൾ അധികാരത്തിൽ വന്നാൽ ഒരിക്കലും നടപ്പാക്കില്ല'

text_fields
bookmark_border
പൗരത്വ നിയമത്തിനെതിരെ ആഞ്ഞടിച്ച്​ രാഹുൽ ഗാന്ധി; ഞങ്ങൾ അധികാരത്തിൽ വന്നാൽ ഒരിക്കലും നടപ്പാക്കില്ല
cancel
camera_alt

അസമിലെ ശിവസാഗറിൽ നടന്ന കോൺഗ്രസ്​ റാലിയിൽ രാഹുൽ ഗാന്ധി എം.പിയും കോൺഗ്രസ്​ നേതാക്കളും സി.‌എ‌.എ വിരുദ്ധ മുദ്രാവാക്യം എഴുതിയ ഷാൾ ധരിച്ച്​ പ​ങ്കെടുക്കുന്നു

ഗുവാഹത്തി: അസമിൽ കോൺഗ്രസ്​ അധികാരത്തിൽ വന്നാൽ ഒരുകാരണവശാലും പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന്​ രാഹുൽ ഗാന്ധി എം.പി. അസമിലെ ശിവസാഗറിൽ കോൺഗ്രസ്​ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.‌എ‌.എ വിരുദ്ധ മുദ്രാവാക്യം എഴുതിയ ഷാൾ ധരിച്ചാണ്​ രാഹുലും മറ്റ് കോൺഗ്രസ് നേതാക്കളും പരിപാടിയിൽ പ​ങ്കെടുത്തത്​.

'ഞങ്ങൾ ധരിച്ച ഷാളിൽ സി.എ.എ എന്ന്​ എഴുതിയത്​ തടഞ്ഞിട്ടുണ്ട്​. അതിനർഥം, സാഹചര്യം എന്ത്​ തന്നെയായാലും സി.എ.എ നടപ്പാക്കില്ല എന്ന്​ തന്നെയാണ്​. 'നാം രണ്ട്​ നമുക്ക്​ രണ്ട്​' ശ്രദ്ധിച്ച്​ കേ​ട്ടോളൂ, സി.എ.എ ഇവിടെ നടപ്പാക്കില്ല. ഒരിക്കലും നടപ്പാക്കില്ല.'' -രാഹുൽ പറഞ്ഞു. കഴിഞ്ഞ ദിവസം ലോക്​സഭയിൽ നടത്തിയ പ്രസംഗത്തിൽ 'മോദി -അമിത് ഷാ, അംബാനി -അദാനി' ബന്ധത്തെകുറിച്ച്​ രാഹുൽ തൊടുത്തുവിട്ട 'നാം രണ്ട്​, നമുക്ക്​ രണ്ട്' ('ഹം ദോ ഹമാരേ ദോ') ​പരാമര്‍ശമാണ്​ അസമിലും അദ്ദേഹം ആവർത്തിച്ചത്​.

അസം കരാറിലെ തത്വങ്ങൾ കോൺഗ്രസ്​ സംരക്ഷിക്കുമെന്നും അതിൽനിന്ന് ഒരിഞ്ച് വ്യതിചലിക്കില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. "ബി.ജെ.പിയും ആർ‌.എസ്‌.എസും അസമിനെ ഭിന്നിപ്പിക്കാനാണ്​ ശ്രമിക്കുന്നത്​. നരേന്ദ്ര മോദിയെയും അമിത് ഷായെയും ഇത് ബാധിക്കില്ലായിരിക്കും. പക്ഷേ, അസമിനെയും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളെയും ഇത് പ്രതികൂലമായി ബാധിക്കും. അസമിലെ ജനങ്ങളെ കോൺഗ്രസ് ഒന്നിപ്പിച്ചു. പണ്ട്​ പൊതുയോഗങ്ങളിൽ പ​ങ്കെടുക്കുന്നവർ അക്രമം കാരണം നാട്ടിലേക്ക് മടങ്ങുമോ എന്ന് ഉറപ്പില്ലാത്ത സാഹചര്യമായിരുന്നു" അദ്ദേഹം പറഞ്ഞു.

അസമിലെ തേയില തോട്ടം തൊഴിലാളികളെ ​ചൂഷണം ചെയ്യുന്നത്​ അവസാനിപ്പിക്കുമെന്നും മികച്ച വേതനം ഉറപ്പുവരുത്തുമെന്നും രാഹുൽ കൂട്ടിച്ചേർത്തു. ചടങ്ങിൽ പുൽവാമ രക്തസാക്ഷികളുടെ സ്മരണയ്ക്കായി ആദരാഞ്ജലി അർപ്പിക്കുകയും മൗന പ്രാർഥന നടത്തുകയും ​ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Citizenship Amendment ActCongressRahul Gandhi
Next Story