ന്യൂഡൽഹി: പാർട്ടിയിൽ തെരഞ്ഞെടുപ്പ് നടന്നില്ലെങ്കിൽ കോൺഗ്രസ് 50 വർഷം കൂടി പ്രതിപക്ഷത്തിരിക്കുമെന്ന് ഗുലാം നബി ആസാദ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ മൽസരിക്കാൻ തെരഞ്ഞെടുപ്പ് നടത്തുന്നത് പാർട്ടിക്ക് കരുത്താകും. താഴെ തട്ട് മുതൽ തെരഞ്ഞെടുപ്പ് നടത്തണമെന്നും ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് നടത്തുേമ്പാൾ 51 ശതമാനം വോട്ട് നേടുന്നവരെയാണ് ഭാരവാഹികളാക്കേണ്ടത്. നിവലിൽ പാർട്ടിയിൽ പിന്തുണയില്ലാത്തവരാണ് സ്ഥാനത്തിരിക്കുന്നത്. പുതിയ ഭാരവാഹികൾ വന്നാൽ അടുത്ത തെരഞ്ഞെടുപ്പുകൾ ആത്മവിശ്വാസത്തോടെ നേരിടാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ കോൺഗ്രസ് പാർട്ടിയിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ഗുലാം നബി ആസാദ് ഉൾപ്പടെയുള്ളവർ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചിരുന്നു. ഇത് കോൺഗ്രസിൽ വലിയ വാദപ്രതിവാദങ്ങൾക്ക് കാരണമായിരുന്നു.