Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Priyanka Gandhi
cancel
Homechevron_rightNewschevron_rightIndiachevron_rightപ്രിയങ്കയുടെ...

പ്രിയങ്കയുടെ നേതൃത്വത്തിൽ കോൺഗ്രസ്​ യു.പി തെരഞ്ഞെടുപ്പ്​ നേരിടും -​സൽമാൻ ഖുർഷിദ്

text_fields
bookmark_border

ആഗ്ര: ഉത്തർപ്രദേശ്​ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്​ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലാകും മത്സരമെന്ന്​ കോൺഗ്രസ്​ നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സൽമാൻ ഖുർഷിദ്​. സംസ്​ഥാനത്ത്​ ഇതുവരെ ഒരു പാർട്ടിയുമായി സഖ്യം രൂപപ്പെടുത്തിയിട്ടില്ലെന്ന്​ അറിയിച്ച അദ്ദേഹം സഖ്യം ഹൃദയത്തിൽനിന്ന്​ വേണമെന്നും ആരെങ്കിലും തങ്ങളുടെ പാർട്ടിയിൽ ചേരാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവരെ സ്വാഗതം ചെയ്യുന്നുവെന്നും പറഞ്ഞു.

യു.പിയിലെ മുഖ്യമന്ത്രി സ്​ഥാനാർഥിയെക്കുറിച്ച്​ ചോദിച്ചപ്പോൾ 'വരുന്ന നിയമസഭ തെരഞ്ഞെടുപ്പ്​ ​പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ പോരാടും. ഞങ്ങളുടെ വിജയത്തിനായി അവർ കഠിനമായി പോരാടുന്നു. അതിനാൽ തന്നെ, അവർ പിന്നീട്​ മുഖ്യമന്ത്രി മുഖം വെളിപ്പെടുത്തും' -സൽമാൻ ഖുർഷിദ്​ പറഞ്ഞു.

സാധാരണക്കാരുമായി സംവദിച്ച ശേഷമാണ്​ കോൺഗ്രസ്​ പ്രകടന പത്രിക തയാറാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ഞങ്ങൾ സാധാരണക്കാരോട്​ സംവദിച്ചു. അത്​ തയാറാക്കുന്നതിനായി പ്രത്യേക തന്ത്രം രൂപപ്പെടുത്തി. ഈ പ്രകടനപത്രിക സാധാരണക്കാരുടെ ശബ്​ദമാകും. കർഷകർക്കും സ്ത്രീ സുരക്ഷക്കുമാണ്​ ഇതിൽ പ്രധാന്യം. തിങ്കളാഴ്ച ആഗ്രയിലെ ജനങ്ങളുമായി സംവദിക്കും, അവരുടെ ആവശ്യ​ങ്ങൾ ചോദിച്ചറിയും' -അദ്ദേഹം പറഞ്ഞു.

ആരോഗ്യ മേഖലക്കും പ്രകടന പത്രികയിൽ പ്രധാന്യം നൽകും. കോവിഡ്​ മഹാമാരി സമയത്ത്​ രാജ്യത്തിന്‍റെ ആരോഗ്യ മേഖല എത്ര ദുർബലമാണെന്ന്​ നമ്മൾ മനസിലാക്കി. അതിനാൽ ആരോഗ്യമേഖലയെയും അതിനൊപ്പം വിദ്യാഭ്യാസ മേഖലയെയും ശക്തിപ്പെടുത്തണം -​അദ്ദേഹം കൂട്ടിച്ചേർത്തു. ​

അടുത്ത വർഷം ആദ്യത്തോടെയാകും യു.പി നിയമസഭ തെരഞ്ഞെടുപ്പ്​. 2017ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 403ൽ 312 സീറ്റുകൾ നേടി ബി.ജെ.പി ഭരണം പിടിച്ചിരുന്നു. സമാജ്​വാദി പാർട്ടിക്ക്​ 47 സീറ്റുകളും ബി.എസ്​.പിക്ക്​ 19 സീറ്റുകളും ലഭിച്ചു. കോൺഗ്രസിന്​ ഏഴുസീറ്റുകൾ മാത്രമാണ്​ ലഭിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Salman KhurshidPriyanka GandhiCongressUP Election 2022
News Summary - Congress will contest UP polls under Priyanka Gandhis leadership Salman Khurshid
Next Story