രാജസ്ഥാനിൽ കോൺഗ്രസ് അധികാരത്തിലെത്തും -സചിൻ പൈലറ്റ്
text_fieldsന്യൂഡൽഹി: രാജസ്ഥാനിൽ മാറ്റത്തിെൻറ അന്തരീക്ഷം ഒരുങ്ങിക്കഴിഞ്ഞതായി രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷൻ സചിൻ പൈലറ്റ്. കോൺഗ്രസ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. രാജസ്ഥാനിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്നും അത് ജനങ്ങളുടെ സർക്കാർ ആയിരിക്കുെമന്നും അദ്ദേഹം പറഞ്ഞു.
ധിക്കാരം നിറഞ്ഞ ഭരണമാണ് വസുന്ധര സർക്കാരിേൻറത്. അസഹിഷ്ണുതയും സ്വേച്ഛാധിപത്യവുമാണ് അഞ്ചു വർഷം കണ്ടത്. ബി.െജ.പിയിൽ ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമാണ്. ബി.ജെ.പിയിലെ പല നേതാക്കളും ഇതിനെതിരെ രംഗത്ത് വരികയും പാർട്ടി വിടുകയും ചെയ്തു. വലിയ ഭൂരിപക്ഷമുണ്ടായിട്ടും ഇൗ സർക്കാറിന് ജനവിശ്വാസം കാത്തുസൂക്ഷിക്കാനായിട്ടില്ല.
കർഷകരും സ്ത്രീകളും യുവാക്കളും എസ്.സി എസ്.ടി വിഭാഗക്കാരും ന്യൂനപക്ഷങ്ങളുമെല്ലാം അമർഷത്തിലാണ്. ബി.ജെ.പിക്ക് മികച്ച ബദലായി ജനങ്ങൾ കോൺഗ്രസിനെയാണ് കാണുന്നതെന്നും സചിൻ പൈലറ്റ് അഭിപ്രായപ്പെട്ടു.
രാജ്യത്ത് പ്രതിപക്ഷ െഎക്യം യാഥാർഥ്യമാകും. ജനങ്ങളുടെ ആശിർവാദം പാർട്ടിക്കൊപ്പമുണ്ട്. കോൺഗ്രസിന് നിർണായക ഭൂരിപക്ഷം ലഭിക്കും. ബി.െജ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര-സംസ്ഥാന സർക്കാറുകൾ രാജ്യത്താകമാനം നെഗറ്റിവ് അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ്. ആൾക്കൂട്ട ആക്രമണം, റഫാൽ അഴിമതി, പെട്രോൾ വില വർധന തുടങ്ങിയവയെല്ലാം ഇതിെൻറ ഭാഗമാണ്.
രാജസ്ഥാനിൽ മാത്രമല്ല, മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കോൺഗ്രസ് വിജയിക്കുമെന്നും രാഹുൽഗാന്ധിയുടെ നേതൃത്വം ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
