Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലോക്​ഡൗൺ...

ലോക്​ഡൗൺ നീട്ടണമെന്ന്​ കോൺഗ്രസ്​

text_fields
bookmark_border
ലോക്​ഡൗൺ നീട്ടണമെന്ന്​ കോൺഗ്രസ്​
cancel

​പനാജി: കോവിഡ്​ ബാധിച്ച്​ മരിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നതിനാൽ ഗോവയിൽ ലോക്​ഡൗൺ നീട്ടണമെന്ന്​ കോൺഗ്രസ്.

തീരദേശ സംസ്ഥാനമായ ഗോവയിലെ അവസ്ഥ ഭീകരമാണ്​​. നിലവിൽ സംസ്ഥാനത്തേർപ്പെടുത്തിയ നാല് ദിവസത്തെ ലോക്ക് ഡൗൺ വീണ്ടും നീട്ടണമെന്ന് നിയമസഭയിലാണ്​ പ്രതിപക്ഷ നേതാവായ ദിഗംബർ കാമത്ത് ആവശ്യപ്പെട്ടത്​. നിരപരാധികളുടെ ജീവിതം വെച്ച്​ സംസ്ഥാനം കളിക്കരുതെന്നും കാമത്ത് ആവശ്യപ്പെട്ടു.ജനങ്ങൾ ഭീതിയിലാണ്​, വളരെ ഉയർന്ന വളരെ ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ്​ സംസ്ഥാനത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്​ചയാണ്​ തിങ്കളാഴ്ച രാവിലെ 6 വരെ ലോക്​ഡൗൺ പ്രഖ്യാപിച്ചത്​. ശനിയാഴ്ച ഗോവയിൽ 2,303 പേർക്കാണ്​ കോവിഡ്​ പോസിറ്റീവായത്​. 54 ​മരണം റിപ്പോർട്ട്​ ചെയ്യുകയും ചെയ്​തിരുന്നു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lockdown​Covid 19
News Summary - Congress wants extension of lockdown in Goa
Next Story