ബി.ജെ.പിയെ സംവാദത്തിന് വെല്ലുവിളിച്ച് കോൺഗ്രസ്
text_fieldsന്യൂഡൽഹി: കോൺഗ്രസ്അധ്യക്ഷപദമേറ്റെടുത്ത് രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തെ വിമർശിച്ച ബി.ജെ.പിയെ കോൺഗ്രസ് സംവാദത്തിന് വെല്ലുവിളിച്ചു. രാജ്യത്ത് തീ ആളിക്കത്തിച്ചത് കോൺഗ്രസ് ആണെന്നും അത് കെടുത്താനാണ് ബി.ജെ.പി ശ്രമിച്ചതെന്നുമുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥിെൻറ പ്രതികരണത്തെ തുടർന്നാണ് കോൺഗ്രസ് നേതാവ് ആനന്ദ് ശർമ ബി.ജെ.പിയെ സംവാദത്തിന് വെല്ലുവിളിച്ചത്.
ബി.ജെ.പി ആളിക്കത്തിക്കുന്ന വിദ്വേഷത്തിെൻറ തീ അണക്കുകയാണ് കോൺഗ്രസിെൻറ ദൗത്യമെന്ന രാഹുലിെൻറ പ്രസംഗമാണ് ബി.ജെ.പിയെ പ്രകോപിപ്പിച്ചത്. രാജ്യത്താകമാനം വർഗീയസംഘർഷത്തിെൻറ അസ്വസ്ഥത സൃഷ്ടിക്കാൻ ജനസംഘത്തിെൻറ കാലം തൊട്ട് തുടങ്ങിയ ശ്രമം ചൂണ്ടിക്കാട്ടിയ ആനന്ദ് ശർമ, രാജ്യത്തിെൻറ നിലവിലുള്ള ചിത്രമാണ് രാഹുൽ വരച്ചുകാട്ടിയതെന്ന് പറഞ്ഞു. ഇൗ വിഷയത്തിൽ സംവാദത്തിന് തയാറുണ്ടോ എന്നും അദ്ദേഹം വെല്ലുവിളിച്ചു.
