ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ പഞ്ചാബ് അധ്യക്ഷനുമായ സുനിൽ ജാഖർ ബി.ജെ.പിയിലേക്ക്. ജാഖർ ഡൽഹിയിലെത്തി ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദയെ കണ്ടു.
പാർട്ടി രാജസ്ഥാനിൽ ചിന്തൻ ശിബിർ നടത്തുന്നതിനിടെയാണ് ഫേസ് ബുക്കിലൂടെ ഗുഡ് ബൈ, ഗുഡ് ലക്ക് കോൺഗ്രസ് എന്ന് പറഞ്ഞുകൊണ്ട് സുനിൽ രാജി പ്രഖ്യാപിച്ചത്. മുൻ മുഖ്യമന്ത്രി ചരൺജിത് സിങ് ചെന്നിയെ വിമശിച്ചതിന്റെ പേരിൽ സുനിൽ ജാഖറിന് കോൺഗ്രസ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
തനിക്കെതിരെ നടപടിക്ക് വഴിയൊരുക്കിയ പാർട്ടിയിലെ സഹപ്രവർത്തകർക്കെതിരെ സുനിൽ രൂക്ഷ വിമർശനവും നടത്തിയിരുന്നു. കഴിഞ്ഞ മാസമാണ് കോൺഗ്രസിലെ അച്ചടക്ക സമിതി ജാഖറിനെ രണ്ടു വർഷത്തേക്ക് സസ്‍പെൻഡ് ചെയ്യുകയും എല്ലാ സ്ഥാനങ്ങളിൽ നിന്ന് മാറ്റുകയും ചെയ്തത്.