ഡി.എം.കെ മുന്നണിയിൽ സമ്മർദതന്ത്രവുമായി കോൺഗ്രസ്; ഭരണത്തിൽ പങ്കാളിത്തം വേണമെന്നാവശ്യം
text_fieldsചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച അനൗദ്യോഗിക സീറ്റ് വിഭജന ചർച്ചകൾ നടക്കുന്നതിനിടെ, ഡി.എം.കെ മുന്നണിയിൽ കടുത്ത സമ്മർദതന്ത്രവുമായി മുഖ്യ ഘടകകക്ഷിയായ കോൺഗ്രസ് രംഗത്തെത്തി. കൂടുതൽ സീറ്റുകൾക്ക് പുറമെ, സംസ്ഥാന സർക്കാറിൽ ഭരണ പങ്കാളിത്തം കൂടി ഉറപ്പാക്കണമെന്നാണ് ആവശ്യം. ഇത്തവണ 38 നിയമസഭ സീറ്റുകളും ഭൂരിപക്ഷം കിട്ടിയാൽ മൂന്ന് മന്ത്രിസ്ഥാനങ്ങളും അനുവദിക്കണമെന്നുമാണ് കോൺഗ്രസ് മുന്നോട്ടുവെച്ച ആവശ്യം.
2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 25 സീറ്റാണ് കോൺഗ്രസിന് നൽകിയത്. ഇതിൽ 18 സീറ്റുകളിൽ വിജയിച്ചു. സംസ്ഥാന രാഷ്ട്രീയത്തിൽ ഡി.എം.കെയും അണ്ണാ ഡി.എം.കെയും മാറിമാറി അധികാരത്തിലെത്തുമ്പോഴും മുന്നണിയിലെ ഘടകകക്ഷികളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നത് പതിവില്ല. കോൺഗ്രസ് നേതൃത്വത്തിൽ യു.പി.എ സർക്കാറിന്റെ കാലത്ത് ഡി.എം.കെക്ക് കേന്ദ്രമന്ത്രിസഭയിൽ പങ്കാളിത്തം നൽകിയിരുന്നു. അതേപോലെ തമിഴ്നാട്ടിലും നടപ്പാക്കണമെന്നാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. തമിഴക വെട്രി കഴകം(ടി.വി.കെ) നേതാവും നടനുമായ വിജയ് തന്നോടൊപ്പം അണിനിരക്കുന്ന സഖ്യകക്ഷികൾക്ക് അധികാരം പങ്കിട്ടു നൽകുമെന്ന് പ്രഖ്യാപിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

