Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റാഫേല്‍ ഇടപാട്: സംയുക്ത പാര്‍ലമെന്‍റററി കമ്മിറ്റി അന്വേഷിക്കണമെന്നാവശ്യവുമായി കോണ്‍ഗ്രസ്

text_fields
bookmark_border
ഫ്രഞ്ച് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടതിനത്തെുടര്‍ന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും രാഹുല്‍ ഗാന്ധിയുടെയും നിലപാട് ശരിയാണെന്ന് തെളിയിക്കപ്പെട്ടെന്ന്
റാഫേല്‍ ഇടപാട്: സംയുക്ത പാര്‍ലമെന്‍റററി കമ്മിറ്റി  അന്വേഷിക്കണമെന്നാവശ്യവുമായി കോണ്‍ഗ്രസ്
cancel
camera_alt

റഫാൽ വിമാനം അംബാല വ്യോമതാവളത്തിൽ ഇറങ്ങുന്നു

ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടിനെ കുറിച്ച് സംയുക്ത പാര്‍ലമെന്‍റററി കമ്മിറ്റി അന്വേഷിക്കണമെന്നാവശ്യവുമായി കോണ്‍ഗ്രസ് രംഗത്ത്. യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതില്‍ അഴിമതിയെക്കുറിച്ചുള്ള സത്യം കണ്ടത്തൊനുള്ള ഏക പോംവഴിയാണിതെന്ന് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ, അന്വേഷണത്തിന് ഉത്തരവിടണം.

ഇന്ത്യയുമായുള്ള 59,000 കോടി രൂപയുടെ റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ അഴിമതിയും പക്ഷപാതവും ആരോപിച്ച് ജുഡീഷ്യ്യല്‍ അന്വേഷണത്തിന് നേതൃത്വം നല്‍കാന്‍ ഫ്രഞ്ച് ജഡ്ജിയെ നിയമിച്ചതായി ഫ്രഞ്ച് അന്വേഷണ വെബ്സൈറ്റ് മീഡിയപാര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് ഈ ആവശ്യം ഉന്നയിച്ചത്.

റാഫേല്‍ ഇടപാടിലെ അഴിമതി ഇപ്പോള്‍ വ്യക്തമായി പുറത്തുവന്നിട്ടുണ്ട്. ഫ്രഞ്ച് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടതിനത്തെുടര്‍ന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും രാഹുല്‍ ഗാന്ധിയുടെയും നിലപാട് ശരിയാണെന്ന് തെളിയിക്കപ്പെട്ടുവെന്ന് കോണ്‍ഗ്രസ് മുഖ്യ വക്താവ് രണ്‍ദീപ് സുര്‍ജേവാല പത്രസമ്മേളനത്തില്‍ പറഞ്ഞു. ന്യായവും സ്വതന്ത്രവുമായ ജെപിസി അന്വേഷണം മാത്രമാണ് പോംവഴി, അല്ലാതെ സുപ്രീം കോടതിയല്ളെന്നും സുര്‍ജേവാല പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Congress Urges PM To Order Joint Parliamentary Panel Probe Into Rafale Deal
Next Story