Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭവാനിപൂർ...

ഭവാനിപൂർ ഉപതെരഞ്ഞെടുപ്പിൽ മമതക്കെതിരെ കോൺഗ്രസ്​ സ്​ഥാനാർഥിയെ നിർത്തിയേക്കില്ല

text_fields
bookmark_border
Mamata Banerjee
cancel

ന്യൂഡൽഹി: ബംഗാളിലെ ഭവാനിപൂരിൽ നടക്കാൻ പോകുന്ന ഉപതെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജിക്കെതിരെ കോൺഗ്രസ്​ സ്​ഥാനാർഥിയെ നിർത്തിയേക്കില്ല. ​

ദക്ഷിണ കൊൽക്കത്തയിലെ മണ്ഡലത്തിലേക്ക്​ നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പിൽ മമതയെ സ്​ഥാനാർഥിയായി തൃണമൂൽ പ്രഖ്യാപിച്ചിരുന്നു. ഏപ്രിൽ-മേയ്​ മാസങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ നിന്ന്​ മത്സരിച്ച മമത ബി.ജെ.പി നേതാവ്​ സുവേന്ദു അധികാരിയോട്​ പരാജയപ്പെട്ടിരുന്നു.

തൃണമൂൽ വിട്ട്​ ബി.ജെ.പിയിലേക്ക്​ ചേക്കേറിയ സുവേന്ദുവിന്‍റെ വെല്ലുവിളി സ്വീകരിച്ചാണ്​ തന്‍റെ സ്വന്തം തട്ടകമായ ഭവാനിപൂർ വിട്ട്​ മമത നന്ദിഗ്രാമിൽ നിന്ന്​ ജനവിധി തേടിയത്​. മമതക്കായി കൃഷി മന്ത്രിയും മുതിർന്ന നേതാവുമായ ശോഭന്‍ദേവ് ഛത്തോപാധ്യായ എം.എൽ.എ സ്​ഥാനം രാജിവെച്ചിരുന്നു.

സംസ്​ഥാനത്ത്​ ഭരണപ്രതിസന്ധി ഒഴിവാക്കാൻ ഉപതെരഞ്ഞെടുപ്പ്​ നടത്തണമെന്ന്​ സംസ്​ഥാന സർക്കാർ തെരഞ്ഞെടുപ്പ്​ കമീഷനോട്​ ആവശ്യപ്പെടുകയായിരുന്നു. മേയിൽ തെരഞ്ഞെടുപ്പ്​ നടക്കാതിരുന്ന മുർഷിദാബാദ്​ ജില്ലയിലെ സംസർഖഞ്ച്​, ജാങ്കിപൂർ സീറ്റുകൾക്കൊപ്പം സെപ്​റ്റംബർ 30നായിരിക്കും ഭവാനിപൂരിൽ ഉപതെരഞ്ഞെടുപ്പ്​ നടക്കുക. ഒക്​ടോബർ മൂന്നിനായിരിക്കും വോ​ട്ടെണ്ണൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata BanerjeecongressBhabanipur
News Summary - Congress unlikely to field candidate against Mamata Banerjee in Bhabanipur bypoll
Next Story