'രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായില്ലെങ്കിൽ'...! -മുന്നറിയിപ്പുമായി അശോക് ഗെഹ്‌ലോട്ട്
text_fieldsരാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. രാജ്യത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി ആവശ്യപ്പെടുന്ന കാര്യമാണതെന്നും പ്രവര്‍ത്തകരുടെ വികാരം മനസിലാക്കാന്‍ രാഹുല്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അധ്യക്ഷപദം ഏറ്റെടുക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറായില്ലെങ്കില്‍ അത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നിരാശരാക്കും, അവര്‍ വീട്ടിലിരിക്കുമെന്നും അതിന്റെ ഫലം പാര്‍ട്ടി തന്നെ അനുഭവിക്കേണ്ടി വരുമെന്നും ഗെഹ്‌ലോട്ട് പറഞ്ഞു. പാര്‍ട്ടിക്കുള്ളിലെ പൊതുവികാരം രാഹുല്‍ ഗാന്ധി അധ്യക്ഷനാകണമെന്നാണ് . ഗാന്ധിയാണോ ഗാന്ധി കുടുംബമാണോ എന്നതല്ല, അത് പാര്‍ട്ടിയുടെ കാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ 32 വര്‍ഷമായി ഗാന്ധി കുടുംബത്തില്‍ നിന്നുള്ള ആരും തന്നെ പ്രധാനമന്ത്രിയോ കേന്ദ്രമന്ത്രിയോ മുഖ്യമന്ത്രിയോ ആയിട്ടില്ല. എന്നിട്ടും എന്ത് കാരണത്താലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗാന്ധി കുടുംബത്തെ പേടിക്കുന്നതെന്ന് മനസിലാകുന്നില്ല.
രാജ്യത്ത് 75 വര്‍ഷമായി ഒന്നും നടക്കുന്നില്ലെന്നാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആരോപിക്കുന്നത്. എന്തിനാണ് കോണ്‍ഗ്രസിനെ എല്ലാവരും ആക്രമിക്കുന്നത്. കോണ്‍ഗ്രസിന്റെയും രാജ്യത്തിന്റെയും ഡി.എൻ.എ ഒന്നാണെന്നാണ് ഇത് തെളിയിക്കുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും അത് അങ്ങനെയാണെന്നും അശോക് ഗെഹ്ലോട്ട് പറഞ്ഞു. രാജ്യത്തെ എല്ലാ വിഭാഗത്തില്‍പ്പെട്ട ആളുകളെയും ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.