കോൺഗ്രസ് ‘മുസ്‌ലിം ലീഗ് മാവോവാദി കോൺഗ്രസ്’ ആയി മാറി, കേരളത്തിൽ ബി.ജെ.പി പ്രവർത്തകർ രക്തം പോലും നൽകി പാർട്ടി വളർത്തി -പ്രധാനമന്ത്രി
text_fieldsനരേന്ദ്രമോദി
ന്യൂഡൽഹി: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 10-15 വർഷങ്ങൾക്ക് മുമ്പ് കോൺഗ്രസിൽ വേരൂന്നിയ അർബൻ നക്സൽ-മാവോവാദി ആവാസവ്യവസ്ഥ ഇപ്പോൾ 'മുസ്‌ലിം ലീഗ് മാവോവാദി കോൺഗ്രസ് ആയി രൂപാന്തരപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം പരിഹസിച്ചു. ആറാമത് രാംനാഥ് ഗോയങ്കെ പ്രഭാഷണം നടത്തുകയായിരുന്നു പ്രധാനമന്ത്രി.
അഞ്ച് പതിറ്റാണ്ടുകളായി ഇന്ത്യയിലെ മിക്കവാറും എല്ലാ പ്രദേശങ്ങളും മാവോവാദികളുടെ സ്വാധീനത്തിലായിരുന്നു. പക്ഷേ നിർഭാഗ്യവശാൽ, ഇന്ത്യൻ ഭരണഘടനയിൽ വിശ്വസിക്കാത്തവരെ വളർത്താൻ കോൺഗ്രസ് തീരുമാനിച്ചു. പ്രധാന സ്ഥാപനങ്ങളിൽ കോൺഗ്രസ് അർബൻ നക്സലുകളെ ഉൾപ്പെടുത്താൻ തുടങ്ങി. 10-15 വർഷങ്ങൾക്ക് മുമ്പ് കോൺഗ്രസിൽ വേരൂന്നിയ അർബൻ നക്സൽ-മാവോവാദി ആവാസവ്യവസ്ഥ ഇപ്പോൾ 'മുസ്‌ലിം ലീഗ് മാവോവാദി കോൺഗ്രസ് (എം.എം.സി) ആയി രൂപാന്തരപ്പെട്ടിരിക്കുന്നു. ഇന്ന്, എംഎംസി സ്വന്തം രാഷ്ട്രീയ നേട്ടത്തിനായി ദേശീയ താൽപ്പര്യത്തെ മാറ്റിനിർത്തിയിരിക്കുകയാണെന്ന് ഞാൻ പൂർണ ഉത്തരവാദിത്തത്തോടെ പറയുന്നു -പ്രധാനമന്ത്രി പറഞ്ഞു.
ബിഹാർ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. ബിഹാറിലെ ജനങ്ങൾ അവരുടെ അഭിലാഷങ്ങൾ എന്താണെന്ന് കാണിച്ചുതന്നു. ആ പ്രതീക്ഷകൾ നിറവേറ്റാൻ കഴിയുമെന്ന് കരുതുന്നവരിൽ അവർ വിശ്വാസം അർപ്പിച്ചു. ലക്ഷക്കണക്കിന് ബി.ജെ.പി പ്രവർത്തകർ അവരുടെ വിയർപ്പ് ഒഴുക്കി പാർട്ടിയെ വളർത്തിയിട്ടുണ്ട്. കേരളം, പശ്ചിമ ബംഗാൾ, ജമ്മു കശ്മീർ തുടങ്ങിയ നിരവധി സംസ്ഥാനങ്ങളിൽ അവരുടെ രക്തം പോലും നൽകി. അത്തരമൊരു പാർട്ടിക്ക് തിരഞ്ഞെടുപ്പിൽ വിജയിക്കുക എന്നത് മാത്രമല്ല ലക്ഷ്യം, ജനങ്ങളെ സേവിക്കുന്നതും അവരുടെ ഹൃദയം കീഴടക്കുന്നതും ഒരുപോലെ പ്രധാനമാണ് -അദ്ദേഹം പറഞ്ഞു.
ഇന്ത്യ വളർന്നുവരുന്ന വെറുമൊരു വിപണിയല്ല, മറിച്ച് വളർന്നുവരുന്ന ഒരു മാതൃകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

