Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ധനനികുതി...

ഇന്ധനനികുതി കൊള്ളക്കെതിരെ കോൺഗ്രസ്​ പ്രക്ഷോഭത്തിന്​

text_fields
bookmark_border
petrol price
cancel

ന്യൂഡൽഹി: കോവിഡ്​ പ്രതിസന്ധിക്കിടയിലും നിഷ്​കരുണം ഇന്ധന വില വർധിപ്പിക്കുന്ന മോദിസർക്കാർ നയത്തിനെതിരെ ദേശവ്യാപക പ്രക്ഷോഭത്തിന്​ കോൺഗ്രസ്​. പെട്രോൾ, ഡീസൽ വിലക്കയറ്റം, നാണ്യപ്പെരുപ്പം തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടി വിവിധ തലങ്ങളിൽ സമരം സംഘടിപ്പിക്കാൻ പാർട്ടി അധ്യക്ഷ സോണിയഗാന്ധി വിളിച്ച എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരുടെ യോഗം തീരുമാനിച്ചു.

അടുത്ത മാസം ഏഴു മുതൽ 17 വരെ നീളുന്ന സമരപരിപാടികളാണ്​ യോഗം നിശ്ചയിച്ചത്​. ജില്ല തലത്തിൽ കോൺഗ്രസ്​ നേതാക്കളുടെ സൈക്കിൾ യാത്ര, എല്ലാ പെട്രോൾ പമ്പുകളിലും ഒപ്പുശേഖരണ പരിപാടി,​ ബ്ലോക്ക്​ തലം മുതൽ മാർച്ച്​ തുടങ്ങിയവ നടത്തും. ഇതിനൊപ്പം 736 ജില്ലകളിലായി ഒരു മാസം കൊണ്ട്​ മൂന്നു കോടി വീടുകൾ കയറി ജനസമ്പർക്ക പരിപാടി നടത്താനും തീരുമാനിച്ചു. ഒന്നര ലക്ഷം കോൺഗ്രസ്​ പ്രവർത്തകർ പങ്കാളികളാവും.

തൊഴിലില്ലായ്​മയുടെയും ശമ്പളം വെട്ടിക്കുറക്കലി​െൻറയും ഇക്കാലത്ത്​ ജനങ്ങളിൽ നിന്ന്​ നികുതി പിഴിയൽ പരിപാടിയാണ്​ ഇന്ധന വില വർധനവിലൂടെ സർക്കാർ നടത്തുന്നതെന്ന്​ സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വിശദീകരിച്ചു. പെട്രോളിന്​ ലിറ്ററിന്മേൽ 32.90 രൂപയും ഡീസലിന്​ 31.80 രൂപയുമാണ്​ സർക്കാർ എക്​സൈസ്​ തീരുവ ഈടാക്കുന്നത്​. നിയമസഭ തെരഞ്ഞെടുപ്പു ഫലം പ്രഖ്യാപിച്ച മേയ്​ രണ്ടിനു ശേഷം 29 തവണ പെട്രോൾ, ഡീസൽ വില കൂട്ടി. ഏഴു വർഷത്തിനിടയിൽ ഈയിനത്തിൽ പിരിച്ചത്​ 22 ലക്ഷം കോടി രൂപയാണെന്നും കോൺഗ്രസ്​ ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congress protestprice hiked
News Summary - Congress to strengthen protest against fuel price hike
Next Story