Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎം.എൽ.എ ബി.​െജ.പി...

എം.എൽ.എ ബി.​െജ.പി പാളയത്തിലെന്ന്​ സംശയം; ഒടുവിൽ നീന്തൽ കുളത്തിൽ നിന്ന്​ കണ്ടെത്തി

text_fields
bookmark_border
എം.എൽ.എ ബി.​െജ.പി പാളയത്തിലെന്ന്​ സംശയം; ഒടുവിൽ നീന്തൽ കുളത്തിൽ നിന്ന്​ കണ്ടെത്തി
cancel

ബംഗളൂരു: കാത്തു സൂക്ഷിച്ച കസ്​തൂരി മാമ്പഴം കാക്ക ​െകാത്തി പോകും... എന്ന ചലച്ചിത്ര ഗാനത്തെ ഒാർമപ്പെടുത്തും വിധമാണ്​ ഇപ്പോൾ കർണാടകയിൽ നടക്കുന്ന കാര്യങ്ങൾ. ഒരു ഭാഗത്ത്​ കേവല ഭൂരിപക്ഷത്തിനായി എം.എൽ.എമാരെ തികക്കാൻ സകല തന്ത്രങ്ങളും പയറ്റുന്ന ബി.ജെ.പി. മറുഭാഗത്ത്​ കൈവശമുള്ള എം.എൽ.എമാർ ചാടിപ്പോകാതിരിക്കാനായി അതീവ കരുതലോടെ കൊണ്ടു നടക്കുന്ന കോൺഗ്രസ്​-ജെ.ഡി.എസ്​ നേതൃത്വം. പലർക്കും പണവും പദവിയും വാഗ്​ദാനം ചെയ്യപ്പെടുന്നു. ഇൗ സങ്കീർണതകൾക്കിടയിൽ എം.എൽ.എമാരിൽ ഒരാളെ കാണാതായാലോ, പോരേ പുകിൽ.

അങ്ങനെയൊരു സംഭവമാണ്​ വെള്ളിയാഴ്​ച ഹൈദരാബാദിൽ നടന്നത്​. ബംഗളൂരുവിൽ നിന്ന്​ കോൺഗ്രസ്​-ജെ.ഡി.എസ്​ എം.എൽ.എമാരുമായി ഹൈദരാബാദി​െല ഹോട്ടലിലെത്തി അൽപം കഴിഞ്ഞപ്പോഴാണ്​ അംഗങ്ങളുടെ എണ്ണത്തിലുള്ള കുറവു ശ്രദ്ധയിൽ പെട്ടത്​. ഒരു എം.എൽ.എയെ കാണാനില്ല. 

ഹോട്ടലിലും ബാറിലും കുളിമുറിയിലും റെസ്​റ്ററൻറുകളിലുമായി തെരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താൻ സാധിച്ചില്ല. അദ്ദേഹം ബി.​െജ.പി പാളയത്തിലെത്തിയോ എന്നായി സംശയം. ഹോട്ടൽ കാവൽകാരോട്​ എം.എൽ.എ പുറത്തിറങ്ങി പോകുന്നതു ശ്രദ്ധയിൽപെ​േട്ടാ എന്നന്വേഷിക്കുകയും ചെയ്​തു. നേതൃത്വത്തെ മുൾമുനയിൽ നിർത്തിയ ഏറെ നേരത്തെ തിരച്ചിൽ ഹോട്ടലിലെ സ്വിമ്മിങ്​ പൂളിനടുത്തെത്തിയപ്പോൾ ‘കാണാതായ’എം.എൽ.എ അവിടെ നീന്തിത്തുടിക്കുന്നതാണ്​ കണ്ടത്​. രാ​ത്രിയിലെ ദീർഘദൂര യാത്രയുടെ ക്ഷീണം തീർക്കാൻ സ്വിമ്മിങ്​ പൂളിൽ ഒന്നു നീന്താനിറങ്ങിയതായിരുന്നു അദ്ദേഹം.  

Show Full Article
TAGS:Karnataka election Congress MLA swimming pool india news malayalam news 
News Summary - Congress Thought it Lost another MLA, But Found him at Swimming Pool - India News
Next Story