Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവജനങ്ങൾക്കും ആദിവാസികൾക്കും നീതി ഉറപ്പാക്കും -രാഹുൽ ഗാന്ധി

text_fields
bookmark_border
നോട്ടുനിരോധനവും തൊഴിലില്ലായ്മയും യുവജനങ്ങളുടെ ഭാവി നശിപ്പിച്ചു
യുവജനങ്ങൾക്കും ആദിവാസികൾക്കും നീതി ഉറപ്പാക്കും -രാഹുൽ ഗാന്ധി
cancel

ധൻബാദ്: ആദിവാസികളുടെ വനവും മണ്ണും വെള്ളവും സംരക്ഷിക്കാനാണ് കോൺഗ്രസ് നിലകൊള്ളുന്നതെന്ന് രാഹുൽ ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി ഝാർഖണ്ഡിലെ ധൻബാദ് ജില്ലയിൽ നടന്ന റോഡ് ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുമേഖല സംരക്ഷണവും തൊഴിൽ രഹിതരായ യുവജനങ്ങൾക്കും ആദിവാസികൾക്കും നീതി ഉറപ്പാക്കുകയുമാണ് യാത്രയുടെ പ്രധാന ലക്ഷ്യം. നോട്ടുനിരോധനവും ചരക്ക് സേവന നികുതിയും തൊഴിലില്ലായ്മയും രാജ്യത്തെ യുവജനങ്ങളുടെ ഭാവി നശിപ്പിച്ചുവെന്ന് രാഹുൽ ആരോപിച്ചു. സംസ്ഥാനത്തെ മൂന്നാം ദിവസത്തെ യാത്ര ​ഞായറാഴ്ച രാവിലെ ഗോവിന്ദ്പുരിൽനിന്നാണ് ആരംഭിച്ചത്. എട്ടുദിവസംകൊണ്ട് യാത്ര സംസ്ഥാനത്തെ 13 ജില്ലകളിലൂടെ കടന്നുപോകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Congress stands for rights of tribals over 'Jal-Jungle-Jamin': Rahul Gandhi
Next Story