Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജമ്മുകശ്​മീരിൽ...

ജമ്മുകശ്​മീരിൽ ആർട്ടിക്കൾ 370 പുനഃസ്ഥാപിക്കുന്നതിനെ കോൺഗ്രസ്​ അനുകൂലിക്കുന്നുവെന്ന്​ പി.ചിദംബരം

text_fields
bookmark_border
ജമ്മുകശ്​മീരിൽ ആർട്ടിക്കൾ 370 പുനഃസ്ഥാപിക്കുന്നതിനെ കോൺഗ്രസ്​ അനുകൂലിക്കുന്നുവെന്ന്​ പി.ചിദംബരം
cancel

ന്യൂഡൽഹി: ജമ്മുകശ്​മീരിൽ ആർട്ടിക്കൾ 370 പുനഃസ്ഥാപിക്കുന്നതിനെ കോൺഗ്രസ്​ അനുകൂലിക്കുന്നുവെന്ന്​ മുതിർന്ന നേതാവ്​ പി.ചിദംബരം. ഇതിനായി രൂപംകൊണ്ട രാഷ്​ട്രീയ സഖ്യത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലാണ്​ കോൺഗ്രസ്​ കശ്​മീരിൽ ആർട്ടിക്കൾ 370 പുനഃസ്ഥാപിക്കുന്നതിനെ അനുകൂലിക്കുകയാണെന്ന്​ ചിദംബരം പറഞ്ഞത്​.

കശ്​മീരിലെ മുഖ്യധാര രാഷ്​ട്രീയപാർട്ടികൾ ആർട്ടിക്കൾ 370 പുനഃസ്ഥാപിക്കുന്നതിനായി നിയമയുദ്ധത്തിന്​ ഒരുങ്ങുന്നത്​ സ്വാഗതാർഹമാണ്​. ജമ്മുകശ്​മീരിലേയും ലഡാക്കിലേയും ജനങ്ങളുടെ നീക്കത്തെ മുഴുവൻ ഇന്ത്യയും പിന്തുണക്കേണ്ടതാണെന്നും ചിദംബരം പറഞ്ഞു.

നിയമവിരുദ്ധമായ നടപടിയാണ്​ ആഗസ്​റ്റ്​ അഞ്ചിന്​ നരേന്ദ്രമോദി സർക്കാറി​െൻറ ഭാഗത്ത്​ നിന്ന്​ ഉണ്ടായത്​. ജമ്മുകശ്​മീരിലെ മുഖ്യധാര രാഷ്​ട്രീയപാർട്ടികളെ വിഘടനവാദികളും ദേശവിരുദ്ധരുമായി കാണുന്നത്​ കേന്ദ്രസർക്കാർ നിർത്തണമെന്നും ചിദംബരം ആവശ്യപ്പെട്ടു.

നാഷണൽ കോൺഫറൻസ്​ നേതാവ്​ ഫാറൂഖ്​ അബ്​ദുല്ലയുടെ വീട്ടിൽ മുൻ മുഖ്യമന്ത്രി ഒമർ അബ്​ദുല്ല, പി.ഡി.പി നേതാവ്​ മെഹ്​ബൂബ മുഫ്​തി, പീപ്പിൾ കോൺഫറൻസ്​ ചെയർമാൻ സാജിദ്​ ലോൺ, പീപ്പിൾസ്​ മൂവ്​മെൻറ്​ നേതാവ്​ ജാവേദ്​ മിർ, സി.പി.എം നേതാവ്​ മുഹമ്മദ്​ യൂസഫ്​ തരിഗാമി എന്നിവർ യോഗം ​ചേർന്നതിന്​ പിന്നാലെയാണ്​ ചിദംബരത്തി​െൻറ പ്രതികരണം. യോഗത്തിൽ പ​ങ്കെടുത്ത പാർട്ടികളെല്ലാം ചേർന്ന്​ ജനങ്ങളുടെ സഖ്യമുണ്ടാക്കുമെന്ന്​ ഫാറൂഖ്​ അബ്​ദുല്ല പ്രഖ്യാപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressjammu and kashmirP. Chidambaram
News Summary - Congress Stands for Restoration of Status and Rights of Jammu and Kashmir, Says Chidambaram
Next Story